മരുന്നടി കേസ് നിലനിൽക്കുന്ന താരത്തെ പിൻവലിച്ച് സൗദി

റിയാദ്: സൗദി അറേബ്യയുടെ ലോകകപ്പ് ടീം പ്രഖ്യാപിച്ചതിന് പിന്നാലെ വിങ്ങർ ഫഹദ് അൽ മുവല്ലദിനെ ഒഴിവാക്കി പകരം താരത്തെ ഉൾപ്പെടുത്തി.

നിരോധിത മരുന്നിന്റെ സാന്നിധ്യം ശരീരത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് 18 മാസത്തെ സസ്പെൻഷനിലായിരുന്നു മുവല്ലദ്. കഴിഞ്ഞ മേയിലാണ് താരത്തിനെതിരെ സൗദി അറേബ്യൻ ഉത്തേജക വിരുദ്ധ സമിതി നടപടിയെടുത്തത്.

എന്നാൽ, ഖത്തർ ലോകകപ്പ് പശ്ചാത്തലത്തിൽ മുവല്ലദിന്റെ ശിക്ഷ വെട്ടിക്കുറക്കുകയും കളിക്കാൻ അനുമതി നൽകുകയും ചെയ്തു. ഇതോടെ ടീമിലെടുത്തെങ്കിലും അയോഗ്യത പരിധി നീട്ടണമെന്നാവശ്യപ്പെട്ട് കായിക വ്യവഹാര കോടതിയെ നേരത്തെതന്നെ സമീപിച്ചിട്ടുണ്ടെന്ന് ലോക ഉത്തേജക വിരുദ്ധ ഏജൻസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

തുടർന്ന് മുൻകരുതലെന്നോണം മുവല്ലദിനെ പിൻവലിച്ച് അൽ ഷബാബ് ക്ലബിലെ സഹതാരം നവാഫ് അൽ ആബിദിനെ 26 അംഗ ലോകകപ്പ് സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് കോച്ച് ഹെർവെ റെനാർഡ്.

Tags:    
News Summary - Saudi withdraws the star whose drug case is pending

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.