ദോഹ: കൊതിയൂറും രുചിവൈവിധ്യവുമായി മലയാളികൾ ഉൾപ്പെടെ ഉപഭോക്താക്കളുടെ ഇഷ്ടകേന്ദ്രമായി മാറിയ സേവറി സീഷെൽ ഖത്തറിലും പ്രവർത്തനമാരംഭിക്കുന്നു. ഇന്ത്യയിലും യു.എ.ഇയിലുമായി പ്രവര്‍ത്തിക്കുന്ന സേവറി സീഷെല്ലിന്റെ 24ാമത്തേയും ഖത്തറിലെ ആദ്യത്തേയും റസ്റ്റാറൻറ് മുന്‍തസയില്‍ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. മുഹമ്മദ് അഹമ്മദ് ഖഷ് അല്‍ മന്‍സൂരി ഉദ്ഘാനം നിര്‍വഹിക്കുമെന്ന് സേവറി ചെയർമാൻ കുഞ്ഞിമൂസ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ അകാസിയ ഗ്രൂപ് ചെയര്മാന് ഇസ്മാഈല്‍ അല്ബറാമി മുഖ്യാതിഥിയായിരിക്കും.
അല്‍ മുന്തസയിലെ സ്ട്രീറ്റ് 850ല്‍ സോണ്‍ 24 ബില്‍ഡിങ് 11ലാണ് സേവറി സീഷെല്‍ ഖത്തറിലെ ആദ്യ റസ്റ്റാറന്റ് തുറക്കുന്നത്. ഇന്ത്യയിലും യു.എ.ഇയിലുമായി വിവിധ രാജ്യക്കാരായ ഭക്ഷണ പ്രിയരുടെ ഇഷ്ടകേന്ദ്രമായി മാറിയ ‘സേവറി സീ ഷെൽ’ ഖത്തറിലും പുതു ഭക്ഷ്യാനുഭവവും പുതു രുചിയും സമ്മാനിക്കുമെന്ന് മാനേജ്മെന്റ് അംഗങ്ങൾ അറിയിച്ചു.
2002ലാണ് സേവറി സീഷെല്ലിന് തുടക്കമായത്. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന സേവറി സീഷെല്ലില്‍ വിശാലമായ ഡൈനിങ് ഹാളാണ് ഉപഭോക്താക്കള്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത്. ഖത്തറില്‍ മുന്തസയിലേത് ഉള്‍പ്പെടെ 24 ഔട്ട്ലെറ്റുകളാണ് നിലവിലുള്ളത്. ബംഗളൂരു, ചെന്നൈ, മംഗളൂരു, ആര്‍ക്കോട്, അംബുര്‍, കോഴിക്കോട്, ദുബൈ എന്നിവിടങ്ങളിലാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. വാര്‍ത്തസമ്മേളനത്തില്‍ ചെയര്മാന് കുഞ്ഞിമൂസ, കോര്‍പറേറ്റ് മാനേജര്‍ സീഷാന്‍, ജനറല്‍ മാനേജര്‍ കെ.എന്‍. സാബിത്ത്, എക്സിക്യൂട്ടിവ് ഷെഫ് രാജന് മാത്യു, മുഹമ്മദ് ഷാഹുൽ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.