ദോഹ: തണുപ്പുകാലത്ത് സ്വദേശികൾക്കും പ്രവാസികൾക്കും ഹരമായ ക്യാമ്പിങ് സീസണിൽ മികച്ച സേവനവുമായി ഹമദ് മെഡിക്കൽ കോർപറേഷന് (എച്ച്.എം.സി) കീഴിലെ സീലൈൻ മെഡിക്കൽ വിഭാഗം. ആംബുലൻസ് ടീമുകളുടെ സഹായത്തോടെ സീലൈൻ ക്ലിനിക്കിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയത് 1,110 രോഗികളാണ്. 2023 ഒക്ടോബർ ഒന്നിനാണ് സീലൈനിൽ എച്ച്.എം.സി ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചത്. 14ാം വർഷമാണ് ക്ലിനിക്ക് പ്രവർത്തിക്കുന്നത്. ഏപ്രിൽ 30ന് ക്യാമ്പിങ് സീസൺ അവസാനിക്കുന്നത് വരെ ക്ലിനിക്കിെൻറ പ്രവർത്തനം തുടരും. സീലൈൻ ഏരിയയിൽ എല്ലാ ദിവസവും മുഴുസമയ ആംബുലൻസ് സേവനം ലഭ്യമാണെന്ന് എച്ച്.എം.സി ആംബുലൻസ് സർവിസസ് ഫോർ ഇവൻറ്സ് ആൻഡ് എമർജൻസി പ്ലാൻ അസി.എക്സി.ഡയറക്ടർ സാലിഹ് അൽ മർറി പറഞ്ഞു. മണൽത്തിട്ട പ്രദേശങ്ങളിൽനിന്ന് സീലൈൻ ക്ലിനിക്കിലേക്കോ സാധാരണ ആംബുലൻസ് ലൊക്കേഷനുകളിലേക്കോ എയർ ആംബുലൻസ് ഹെലിപാഡിലേക്കോ ആവശ്യാനുസരണം രോഗികളെ എത്തിക്കുന്നതിന് രണ്ട് ഫോർവീൽ ഡ്രൈവ് ആംബുലൻസുകൾക്ക് പുറമേ രണ്ട് സാധാരണ ആംബുലൻസുകളും സ്ഥിരമായി ലഭ്യമാക്കിയിട്ടുണ്ട്.
എയർ ആംബുലൻസ് സേവനങ്ങൾ നൽകുന്നതും പാരാമെഡിക്കുകൾ, ക്രിട്ടിക്കൽ കെയർ പാരാമെഡിക്കുകൾ, റാപ്പിഡ് റെസ്പോൺസ് പാരാമെഡിക്കുകൾ, സൂപ്പർവൈസർമാർ, കമ്യൂണിക്കേഷൻ ഓഫിസർമാർ, ഓപറേഷൻ മാനേജർമാർ എന്നിവരുൾപ്പെടെ വിവിധ മെഡിക്കൽ ടീമുകളുടെ വിന്യാസവും അൽ മർറി പറഞ്ഞു. സീലൈൻ ബീച്ച് ഫ്രണ്ടിലെ സാധാരണ സ്ഥലത്ത് ക്ലിനിക്ക് സ്ഥാപിച്ചത് പ്രവേശനം എളുപ്പമാക്കുമെന്ന് സീലൈൻ മെഡിക്കൽ ക്ലിനിക്ക് പ്രോജക്ട് മാനേജറുമായ ഹസൻ മുഹമ്മദ് അൽ ഹെയ്ൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.