ദോഹ: സീലൈൻ മെഡിക്കൽ ക്ലിനിക്ക് പ്രവർത്തനം മേയ് 20 വരെ ദീർഘിപ്പിച്ചതായി ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) അറിയിച്ചു. ഈ വർഷത്തെ ക്യാമ്പിങ് സീസൺ മുനിസിപ്പാലിറ്റി മന്ത്രാലയം മേയ് 20 വരെ ദീർഘിപ്പിച്ചതിെൻറ അടിസ്ഥാനത്തിലാണിതെന്ന് സീലൈൻ മെഡിക്കൽ ക്ലിനിക് െപ്രാജക്ട് മാനേജറും എച്ച്.എം.സി ചീഫ് കമ്യൂണിക്കേഷൻ ഓഫിസറുമായ അലി അബ്ദുല്ല അൽ ഖാതിർ പറഞ്ഞു. നേരത്തേ 2022 ഏപ്രിൽ നാലു വരെയായിരുന്നു ക്യാമ്പിങ് സീസൺ പ്രഖ്യാപിച്ചിരുന്നത്. സീലൈനിലെ പ്രധാന തീരത്തിന് അഭിമുഖമായാണ് മെഡിക്കൽ ക്ലിനിക് പ്രവർത്തിക്കുന്നത്. ക്യാമ്പിലുള്ളവർക്ക് വേഗത്തിലും എളുപ്പത്തിലും എത്തിച്ചേരാൻ ഇതു ഏറെ സഹായിക്കും. വ്യാഴം വൈകീട്ട് മൂന്നു മുതൽ ശനിയാഴ്ച അഞ്ചു വരെയാണ് ക്ലിനിക്കിെൻറ പ്രവർത്തന സമയം. ക്യാമ്പിങ് സീസൺ ഔദ്യോഗികമായി അവസാനിക്കുന്നതു വരയെും എച്ച്.എം.സിയുടെ സീലൈൻ ക്ലിനിക്കിെൻറ പ്രവർത്തനവും തുടരും.
രാജ്യത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ സീലൈൻ പ്രദേശത്തെ പൊതുജനങ്ങൾക്ക് മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിൽ ക്ലിനിക്കിെൻറ പങ്ക് വലുതാണ്. ക്ലിനിക്കിനായി ഏറ്റവും അനുയോജ്യമായ പ്രദേശമാണ് കണ്ടെത്തിയിരിക്കുന്നത്. എച്ച്.എം.സിയും മുനിസിപ്പാലിറ്റി മന്ത്രാലയവും തമ്മിലുള്ള സഹകരണമാണ് ഇതിന് പിന്നിൽ. സീലൈനിലെ തിരക്കേറിയ ബീച്ച്, റിസോർട്ട്, പള്ളി, ഷോപ്പിങ് കേന്ദ്രം, മറ്റു സേവനങ്ങൾ എന്നിവയെല്ലാം ലഭിക്കുന്ന ഭാഗത്തെ പ്രധാന റോഡിനോട് ചേർന്നാണ് ക്ലിനിക്ക് സ്ഥാപിച്ചത്. ഇത് ആരോഗ്യ പ്രവർത്തകർക്ക് കൃത്യസമയത്ത് ചികിത്സ നൽകാൻ ഏറെ സഹായിക്കും. സന്ദർശകർക്കും ക്യാമ്പിനെത്തുന്നവർക്കുമാവശ്യമായ പ്രാഥമിക ശുശ്രൂഷ അടക്കമുള്ള ചികിത്സാ സംവിധാനങ്ങൾ സജ്ജമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.