കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ൽ കോ​ര​ക്കോ​ട്ടി​ൽ അ​ബ്​​ദു​ൽ കാ​ദ​റി​ന്​ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ദോ​ഹ: പ്ര​വാ​സ ജീ​വി​തം നി​ർ​ത്തി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഖ​ത്ത​ർ കെ.​എം.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല കൗ​ൺ​സി​ല​റും മു​ൻ പ​ട്ടാ​മ്പി മ​ണ്ഡ​ലം ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കോ​ര​ക്കോ​ട്ടി​ൽ അ​ബ്​​ദു​ൽ കാ​ദ​റി​ന്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി.

കെ.​എം.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല, പ​ട്ടാ​മ്പി മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ സം​യു​ക്ത​മാ​യാ​ണ്​ യാ​ത്ര​യ​പ്പ് ന​ൽ​കി​യ​ത്. 25 വ​ർ​ഷ​ത്തെ പ്ര​വാ​സ​മാ​ണ്​ കാ​ദ​റി​േ​ൻ​റ​ത്. എം.​എ​സ്.​എ​ഫ് കാ​ല​ഘ​ട്ടം മു​ത​ൽ സ​ജീ​വ സം​ഘ​ട​ന നേ​തൃ രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന അ​ദ്ദേ​ഹം ദീ​ർ​ഘ​കാ​ല​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സി​ലാ​യി​രു​ന്നു ജോ​ലി. കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ല മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ഉ​പ​ഹാ​രം കൈ​മാ​റി. പ​ട്ടാ​മ്പി മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ സ​മീ​ർ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ പി.​എം. നാ​സ​ർ ഫൈ​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ടി.​എം. സാ​ദി​ഖ്, ട്ര​ഷ​റ​ർ ഹ​നീ​ഫ ബ​ക്ക​ർ , സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് പു​ളി​ക്ക​ൽ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ മൊ​യ്‌​തീ​ൻ കു​ട്ടി, ആ​രി​ഫ് വി​ള​യൂ​ർ, ഫൈ​സ​ൽ, ശ​ഹീ​ദ് പ​ന​ച്ചി​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു അ​ബ്​​ദു​ൽ കാ​ദ​ർ മ​റു​പ​ടി പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു.

Tags:    
News Summary - sent off to abdul khader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.