മ​റി​യം ഫ​രി​ദ (ചിത്രം 1, ഇടത് ) , ഡോ. ​മോ​സ അ​ൽ ഹൈ​ൽ (ചിത്രം 2 , വലത് )

ഡോ. മോസ അൽ ഹൈൽ ‘ഷി എംപ്രസ്’ , മർയം ഫരിദ് ‘ഷി പ്രിൻസസ്’

ദോ​ഹ: ഖ​ത്ത​റി​ലെ പെ​ൺ​താ​ര​ക​ങ്ങ​ൾ​ക്കു​ള്ള ആ​ദ​ര​മാ​യ ഗ​ൾ​ഫ് മാ​ധ്യ​മം - ഷി ​ക്യൂ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡി​​ന്റെ ഭാ​ഗ​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു തെ​ളി​യി​ച്ച സ്വ​ദേ​ശി വ​നി​ത​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ ഡോ. ​മോ​സ അ​ൽ ഹൈ​ലി​നും മ​റി​യം മം​ദൂ​ഹ് ഫ​രി​ദി​നും സ​മ്മാ​നി​ക്കും. ലൈ​ഫ് ​ടൈം ​അ​ച്ചീ​വ്മെ​ന്റ് അ​വാ​ർ​ഡാ​യി ന​ൽ​കു​ന്ന ‘ഷി ​ക്യൂ എം​പ്ര​സ്’ പു​ര​സ്കാ​ര​ത്തി​നാ​ണ് ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ഫാ​ർ​മ​സി എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഡോ. ​മോ​സ അ​ൽ ഹൈ​ലി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഫാ​ർ​മ​സി മേ​ഖ​ല​യി​ലെ നി​സ്തു​മാ​യ സം​ഭാ​വ​ന​ക​ൾ അ​ർ​പ്പി​ച്ച ഖ​ത്ത​രി വ​നി​ത​യാ​ണ് ഇ​വ​ർ. 34 വ​ർ​ഷ​ത്തോ​ളം ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മോ​സ അ​ൽ ഹൈ​ൽ, ഫാ​ർ​മ​സി മേ​ഖ​ല​യി​ൽ പ്ര​ഫ​സ​ർ പ​ദ​വി നേ​ടു​ന്ന ആ​ദ്യ ഖ​ത്ത​രി വ​നി​ത​കു​ടി​യാ​ണ്. ദൈ​ർ​ഘ്യ​മേ​റി​യ കാ​ല​യ​ള​വി​ലെ പ​രി​ച​യ സ​മ്പ​ത്ത് ക​ണ​ക്കി​ലെ​ടു​ത്താ​യി​രു​ന്നു ബ്രി​ട്ട​നി​ലെ റോ​ബ​ർ​ട്ട് ഗോ​ർ​ഡ​ൻ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും പ്രൊ​ഫ​സ​ർ പ​ദ​വി ന​ൽ​കി​യ​ത്. ഫാ​ർ​മ​സി​സ്റ്റ്, സീ​നി​യ​ർ ഫാ​ർ​മ​സി​സ്റ്റ്, ഡ​യ​റ​ക്ട​ർ ഓ​ഫ് ഫാ​ർ​മ​സി തു​ട​ങ്ങി​യ പ​ദ​വി​ക​ളും നേ​ര​ത്തേ വ​ഹി​ച്ചി​രു​ന്നു. ക്ലി​നി​ക്ക​ൽ, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മേ​ഖ​ല​യി​ൽ മി​ക​വു തെ​ളി​യി​ച്ച മോ​സ അ​ൽ ഹൈ​ൽ, വ​നി​താ ​ആ​ശു​പ​ത്രി​യി​ൽ യൂ​നി​റ്റ് ഡോ​സ് സി​സ്റ്റം, ഐ.​വി യൂ​നി​റ്റ്, ക്ലി​നി​ക്ക​ൽ ഫാ​ർ​മ​സി സ​ർ​വി​സ് ഉ​ൾ​പ്പെ​ടെ നൂ​ത​ന പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി ശ്ര​ദ്ധേ​യ​യാ​യി.

കോ​വി​ഡ്കാ​ല​ത്ത് രോ​ഗി​ക​ൾ​ക്ക് വീ​ടു​ക​ളി​ൽ മ​രു​ന്ന് ല​ഭ്യ​മാ​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ൾ ആ​വി​ഷ്ക​രി​ച്ചും ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളി​ൽ മി​ക​വ് പ്ര​ക​ടി​പ്പി​ച്ചു. അ​ത്‍ല​റ്റി​ക്സ് ട്രാ​ക്കി​ൽ ഖ​ത്ത​റി​ന്റെ അ​ഭി​മാ​ന പെ​ൺ​താ​ര​ക​മാ​യി തി​ള​ങ്ങ​ളി​യ മ​റി​യം ഫ​രി​ദി​നെ​യാ​ണ് ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ഷി ​ക്യൂ പ്രി​ൻ​സ​സ് പു​ര​സ്കാ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്. 2019ൽ ​ദോ​ഹ വേ​ദി​യാ​യ ലോ​ക​അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ മ​ത്സ​രി​ച്ചാ​ണ് ഇ​വ​ർ ച​രി​ത്രം കു​റി​ച്ച​ത്.

ലോ​ക​അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​ച്ച ആ​ദ്യ ഖ​ത്ത​രി വ​നി​ത അ​ത്‍ല​റ്റ് എ​ന്ന നേ​ട്ട​മാ​യി​രു​ന്നു മ​രി​യം ഫ​രി​ദ് സ്വ​ന്തം പേ​രി​ൽ കു​റി​ച്ച​ത്. അ​തി​ന് മു​മ്പ് ലോ​ക​ജൂ​നി​യ​ർ അ​ത്‍ല​റ്റി​ക്സി​ൽ 200 മീ​റ്റ​റി​ലും മ​റി​യം ഫ​രി​ദ് മ​ത്സ​രി​ച്ചി​രു​ന്നു.

Tags:    
News Summary - Shi Qi Excellence Award: Distinguished personalities in Qatar's health and sports fields

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.