ദോഹ: ലുലു ഹൈപ്പർമാർക്കറ്റും ഖത്തർ ചാരിറ്റിയും തമ്മിലുള്ള ഷോപ് ആൻഡ് ഡൊണേറ്റ് കാമ്പയിൻ നാലുവർഷം പിന്നിടുന്നു. ഖത്തർ ചാരിറ്റിയുമൊത്തുള്ള പദ്ധതികൾ തുടരുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ വ്യക്തമാക്കി.പ്രാദേശിക സമൂഹത്തിനും മാനുഷിക പ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ഖത്തർ ചാരിറ്റിയും ലുലു ഹൈപ്പർമാർക്കറ്റും തമ്മിലുള്ള സഹകരണം ഏറെ ഗുണം ചെയ്യുന്നുണ്ട്.
വർഷംതോറും നടത്തിവരാറുള്ള 'ഷോപ് ആൻഡ് ഡൊണേറ്റ്' കാമ്പയിനിെൻറ ഭാഗമായി ഈ റമദാനിൽ ശേഖരിച്ച 2,50,000 റിയാൽ ഖത്തർ ചാരിറ്റിക്ക് കൈമാറി.ഖത്തർ ചാരിറ്റിയുടെ ദുരിതാശ്വാസ മാനുഷിക പ്രവർത്തനങ്ങൾക്കായി ഈ തുക വിനിയോഗിക്കും.
ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ റീജനൽ മാനേജർ ഷാനവാസ് പടിയത്തിൽനിന്നും ഖത്തർ ചാരിറ്റി റിലേഷൻസ് ആൻഡ് സോഷ്യൽ റെസ്പോൺസിബിലിറ്റി സെക്ഷൻ മേധാവി അഹ്മദ് ഉമർ അൽ ഷെറാവി തുകയടങ്ങുന്ന ചെക്ക് ഏറ്റുവാങ്ങി.
ലുലുവുമായുള്ള സഹകരണം തുടരുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് അൽ ഷെറാവി പറഞ്ഞു. ഖത്തർ ചാരിറ്റിയുമായുള്ള സഹകരണം നാലുവർഷം പിന്നിടുകയാണെന്നും സാമൂഹിക പ്രതിബദ്ധതാ പരിപാടികളിൽ കൂടുതൽ പങ്കുവഹിക്കുമെന്നും റീജനൽ മാനേജർ ഷാനവാസ് പടിയത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.