പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ്റ് അ​മീ​ൻ അ​ന്നാ​ര സം​സാ​രി​ക്കു​ന്നു

പ്ല​സ് വ​ൺ സീ​റ്റു​ക​ളു​ടെ കു​റ​വ് പ​രി​ഹ​രി​ക്ക​ണം -പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​ല​പ്പു​റം

ദോ​ഹ: കാ​ല​ങ്ങ​ളാ​യി പ്ല​സ് വ​ൺ സീ​റ്റു​ക​ളു​ടെ കു​റ​വ് അ​നു​ഭ​വി​ക്കു​ന്ന മ​ല​പ്പു​റം ജി​ല്ല​യി​ൽ പു​തി​യ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ച്ച് കൂ​ടു​ത​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. അ​ധ്യ​യ​നം ആ​രം​ഭി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ മാ​ത്രം പ്ര​ശ്നം ഉ​യ​ർ​ന്നു വ​രി​ക​യും അ​ധി​ക ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ന് പ​ക​രം താ​ത്കാ​ലി​ക​മാ​യി സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ച്ച് കു​ട്ടി​ക​ളെ ക്ലാ​സ് റൂ​മു​ക​ളി​ൽ കു​ത്തി​നി​റ​ക്കു​ന്ന അ​വ​സ്ഥ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​കേ​ണ്ട​തു​ണ്ടെ​ന്നും ക​മ്മി​റ്റി സൂ​ചി​പ്പി​ച്ചു. വി​വി​ധ സ​ർ​ക്കാ​റു​ക​ൾ കാ​ല​ങ്ങ​ളാ​യി മ​ല​ബാ​റി​നോ​ട് തു​ട​രു​ന്ന വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ അ​വ​ഗ​ണ​ന നി​ർ​ത്ത​ണ​മെ​ന്നും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി പു​തി​യ ബാ​ച്ചു​ക​ളും സ്കൂ​ളു​ക​ളും അ​നു​വ​ദി​ക്കേ​ണ്ട​തു​ണ്ടെ​ന്നും പ​ത്താം​ക്ലാ​സ് ക​ഴി​ഞ്ഞ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും വ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന പ്ല​സ് വ​ൺ സീ​റ്റ് ക്ഷാ​മം സ​ർ​ക്കാ​ർ എ​ത്ര​യും പെ​ട്ടെ​ന്ന് പ​രി​ഹ​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്റ് അ​മീ​ൻ അ​ന്നാ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ​ഹ​ദ് മ​ല​പ്പു​റം, സെ​ക്ര​ട്ട​റി സ​ഹ​ല കോ​ലോ​ത്തൊ​ടി, ക​റ​ന്റ് അ​ഫേ​ഴ്സ് ക​ൺ​വീ​ന​ർ റ​ഫീ​ഖ് മേ​ച്ചേ​രി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Shortage of Plus One seats should be resolved - Pravasi Welfare Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.