ശ്രേ​യാ ഘോ​ഷാ​ൽ

ശ്രേ​യാ ഘോ​ഷാ​ൽ ഖ​ത്ത​റി​ലെ​ത്തു​ന്നു

ദോ​ഹ: മ​ധു​ര​മു​ള്ള ശ​ബ്ദ​വു​മാ​യി മ​ല​യാ​ള​വും ഹി​ന്ദി​യും ഉ​റു​ദു​വും ഉ​ൾ​പ്പെ​ടെ ഒ​രു ഡ​സ​നി​ലേ​റെ ഭാ​ഷ​ക​ളി​ൽ ഹി​റ്റു​ക​ൾ സ​മ്മാ​നി​ച്ച അ​നു​ഗ്ര​ഹീ​ത ഗാ​യി​ക ​ശ്രേ​യാ ഘോ​ഷാ​ൽ ഖ​ത്ത​റി​ലെ​ത്തു​ന്നു. ‘ആ​ൾ ഹാ​ർ​ട്സ് ടൂ​റി​ന്റെ’ ഭാ​ഗ​മാ​യി ഖ​ത്ത​റി​ലെ​ത്തു​ന്ന പാ​ൻ ഇ​ന്ത്യ​ൻ ഗാ​യി​ക ഒ​ക്ടോ​ബ​ർ 17ന് ​ക്യൂ.​എ​ൻ.​സി.​സി​യി​ൽ പാ​ടി​ത്തി​മി​ർ​ക്കും. ഖ​ത്ത​ർ ക​ല​ണ്ട​ർ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ൾ ഹാ​ർ​ട്സ് ടൂ​റി​ന് വേ​ദി​യൊ​രു​ക്കു​ന്ന​ത്.

മി​ക​ച്ച ഗാ​യി​ക​ക്കു​ള്ള ദേ​ശീ​യ അ​വാ​ർ​ഡു​ക​ൾ അ​ഞ്ചു​ത​വ​ണ സ്വ​ന്ത​മാ​ക്കി​യ ശ്രേ​യ ​20ഓ​ളം ഭാ​ഷ​ക​ളി​ൽ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചിട്ടുണ്ട്. 17 വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​ത് മ​ണി മു​ത​ലാ​ണ് ഷോ ​ആ​രം​ഭി​ക്കു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ടൂ​റി​ന്റെ ടി​ക്ക​റ്റ് വി​ൽ​പ​ന ആ​രം​ഭി​ച്ച​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മൂ​ന്ന് വ​യ​സ്സി​ന് മു​ക​ളിലുള്ള കു​ട്ടി​ക​ൾ​ക്ക് ടി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ണ്. ക്യൂ ​ടി​ക്ക​റ്റ്സ് വ​ഴി​യാ​ണ് ടി​ക്ക​റ്റ് വി​ൽ​പ​ന.

Tags:    
News Summary - Shreya Ghoshal arrives in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.