സി.ഐ.സി വക്റ സോൺ ചർച്ചാ സദസ്സിൽ ഡോ. താജ്

ആലുവ സംസാരിക്കുന്നു

വഖഫ് ചരിത്രവും രാഷ്ട്രീയവും: ചർച്ചാ സദസ്സ്

ദോഹ: സി.ഐ.സി വക്റ സോൺ നേതൃത്വത്തിൽ ‘വഖഫ് ചരിത്രവും രാഷ്ട്രീയവും’ എന്ന വിഷയത്തിൽ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു. ഡോ. താജ് ആലുവ വിഷയാവതരണം നടത്തി. വഖഫ് നിയമത്തിൽ നിലവിലെ ഭേദഗതി രാജ്യത്തെ ന്യൂനപക്ഷ അവകാശങ്ങളെ ആക്രമിക്കുന്നതിന്റെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാറിന്റെ നീക്കം അടിസ്ഥാനപരമായി വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാൻ നടത്തുന്ന ശ്രമമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിലെ രാഷ്ട്രീയ അന്തരീക്ഷം, പ്രത്യേകിച്ചും പ്രതിപക്ഷ പാർട്ടികളുടെയും സർക്കാർ സഖ്യകക്ഷികളുടെയും ഇടപെടൽ എന്നിവയിൽ പ്രതീക്ഷയുണ്ട് . ഇത്തരം പ്രതിസന്ധികൾ നമ്മുടെ തെറ്റുകൾ തിരുത്തി പുതിയ സ്ട്രാറ്റജികൾ വികസിപ്പിക്കാനുള്ള അവസരമാണെന്ന് അദ്ദേഹം നിർദേശിച്ചു.

വക്റയിലെ വിവിധ സംഘടനകളിലെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. സി.ഐ.സി വക്റ സോൺ പ്രസിഡന്റ് ഷാനവാസ് ഖാലിദ് അധ്യക്ഷതവഹിച്ചു. സോണൽ സെക്രട്ടറി അബ്ദുള്ള സമാപനം നിർവഹിച്ചു.

Tags:    
News Summary - Waqf History and Politics- Panel Discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.