ദോഹ: യൂനിവേഴ്സിറ്റി സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ അറിയിച്ചു.യൂനിവേഴ്സിറ്റി സ്ട്രീറ്റിൽ അൽ ഖഫ്ജി സ്ട്രീറ്റിനോട് ചേർന്നുള്ള ഇൻറർസെക്ഷന് സമീപത്ത് 80 മീറ്റർ നീളത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇരുഭാഗത്തേക്കുമുള്ള ഇടത് പാതകളാണ് ആറ് മാസത്തേക്ക് അടച്ചിരിക്കുന്നത്.
ഇക്കാലയളവിൽ സ്ട്രീറ്റിലെ മറ്റുരണ്ട് പാതകളിലും ഗതാഗത സൗകര്യമുണ്ടായിരിക്കുമെന്ന് അശ്ഗാൽ അറിയിച്ചു. മേഖലയിലെ മഴവെള്ള ഓവുചാൽ ശൃംഖലയുടെയും സീവേജ് ശൃംഖലയുടെയും നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഗതാഗത ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ച് ഗതാഗത നിയന്ത്രണം നടപ്പാക്കുന്നത്.
പദ്ധതി പ്രദേശത്ത് ൈഡ്രവർമാർക്കാവശ്യമായ അടയാളങ്ങളും നിർദേശങ്ങളും അശ്ഗാൽ സ്ഥാപിച്ചിട്ടുണ്ട്. ൈഡ്രവർമാർ വേഗതാ പരിധി പാലിക്കണമെന്നും സുരക്ഷ ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.