ദോഹ: സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപന്നങ്ങൾക്ക് ഖത്തറിൽ ഇന്ന ു മുതൽ ഇരട്ടി വില. 2019ലെ പൊതുബജറ്റ് പ്രകാരം പുകയില ഉൽപന്നങ്ങൾക്ക് നൂറ് ശതമാനം നികുതി വർധിപ്പിക്കുന്നതിനാലാണിത്. ആരോഗ്യത്തിന് ഹാനികരമാകുന്ന ഉൽപന്നങ്ങൾക്ക് കൂടുതൽ നികുതി ഏർപ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപ നത്തിനിടെ ധനകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. സെലക്ടീവ് ടാക്സ് എന്നയിനത്തിലാണ് അധിക നികുതി. എനർജി ഡ്രിങ്കുകൾ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവക്ക് 50 ശതമാനം നികുതിയാണ് ചുമത്തിയിരിക്കുന്നത്. ഇതിനാൽ ഇവക്കും ഇന്നുമുതൽ വില കൂടും. വില കൂടുന്നത് മൂലം പുകവലി കുറയുന്നതും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. സിഗററ്റും മറ്റും ദിവസങ്ങൾക്കുമുേമ്പ പൂഴ്ത്തിവെക്കുന്നുണ്ടെന്ന പരാതി നേരത്തേ ഉയർന്നിട്ടുണ്ട്.
പുതിയ ടെലിഫോൺ നിരക്കുകൾ വരും
ദോഹ: രാജ്യത്തെ വാർത്താവിനിമയ രംഗത്തെ പുതിയ നിരക്കുകൾ ജനുവരിയിൽ പ്രാബല്യത്തിൽ വരും. ടെലി കമ്യൂണിക്കേഷന്‍ നിരക്കുകള്‍ പുതുക്കി നിശ്ചയിക്കുന്നതിനുള്ള റീട്ടെയ്ൽ താരിഫ് ഇൻസ്ട്രക്ഷൻ(ആർടിഐ) കമ്മ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി(സിആർഎ) പ്രഖ്യാപിച്ചതോടെയാണിത്. ജനുവരി ഒന്നു മുതൽ 4 മാസത്തിനുള്ളിൽ നിയമാനുസൃതമല്ലാത്ത എല്ലാ നിരക്കുകളും സേവന ദാതാക്കൾ ഒഴിവാക്കണം. ഉപഭോക്താവിന് അവർക്കു യോജിച്ച തരത്തിലുള്ള നിരക്കുകളിലേക്ക് മാറാനും നാലു മാസത്തെ സമയം അനുവദിക്കും. പുതിയ ആർടിഐ ജനുവരി ഒന്നു മുതലാണ് നിലവിൽ വരിക. ഇത് അനുസരിച്ചാണ് ടെലികോം സേവന ദാ താക്കൾ നിരക്കുകൾ പുതുക്കി നിശ്ചയിക്കേണ്ടത്. വിപണിയിൽ ടെലികോം നിരക്കുകൾ കൂടുതൽ സുതാര്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ആർടിഐ. നിയമാനുസൃതമല്ലാത്ത നിരക്കുകൾ ഉപഭോക്താവിനു മേൽ അടിച്ചേൽപ്പിക്കുന്നത് തടയുക ലക്ഷ്യമാണ്. ഖത്തറിലെ എല്ലാ ടെലികോം സേവനദാതാക്കള്‍ക്കും നിര്‍ദേശം ബാധകമാണ്.
ടെലികോം സേവന ദാതാക്കൾ നിരക്കുകൾ നിശ്ചയിക്കുന്നത് ആർടിഐയെ അടിസ്ഥാനമാക്കിയാണ്. 2009ലാണ് ആദ്യ ആർടിഐ പ്രസിദ്ധീകരിച്ചത്. സേവനദാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് പുതിയ ആർടിഐയെന്ന് സിആര്‍എ പ്രസിഡൻറ് മുഹമ്മദ് അലി അല്‍ മന്നായി പ റഞ്ഞു. ഇതു ടെലികോം മേഖലയിലെ മല്‍സരക്ഷമത ഉയര്‍ത്തും. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സേവ നങ്ങള്‍ ലഭ്യമാക്കാന്‍ ഇത് സഹായകമാകും. വിവിധ ഉപഭോക്തൃ വിഭാഗങ്ങൾക്ക് യോജിച്ച രീതിയിൽ നിരക്കുകൾ നിശ്ചയിക്കാൻ പുതിയ ആർടിഐ പ്രകാരം സേവനദാതാക്കൾക്കു കഴിയും. പുതിയ നിരക്കുകളും പദ്ധതി കളും സേവന ദാതാക്കൾ അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.