ദോഹ: കോവിഡ്-19 പ്രതിസന്ധികൾക്കിടയിലും സന്ദർശകർക്കായി പൗരാണിക വിപണിയുടെ മാതൃകയിലുള്ള സൂഖ് വാഖിഫ് കാത്തിരിക്കുകയാണ്. മഹാമാരിയുയർത്തുന്ന പ്രയാസങ്ങൾക്കിടയിലും സുരക്ഷ മുൻകരുതലുകളോടെയാണെങ്കിൽ സന്ദർശകർക്ക് മതിയാവോളം സൂഖിെൻറ മൊഞ്ച് ആസ്വദിക്കാം. വാരാന്ത്യ ദിവസങ്ങളായ വെള്ളി, ശനി ദിവസങ്ങളിൽ കോവിഡ്- 19 നിയന്ത്രണങ്ങളുടെ ഭാഗമായി സൂഖ് തുറന്നു പ്രവർത്തിക്കുകയില്ലെന്ന് നേരത്തേ അധികൃതർ അറിയിച്ചിരുന്നു. മറ്റു ദിനങ്ങളിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്നുണ്ട്. ഞായർ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ ഒന്നു വരെയും വൈകീട്ട് ഏഴു മുതൽ അർധരാത്രി വരെയുമാണ് നിലവിൽ സൂഖിെൻറ പ്രവർത്തനം.
നോമ്പ് തുറ കഴിഞ്ഞതിനു ശേഷമുള്ള സമയങ്ങളിലാണ് സൂഖിലേക്ക് സന്ദർശകരെത്തുന്നത്. 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഇവിടേക്ക് പ്രവേശനമില്ല. സൂഖിലെത്തുന്നവരിൽ അധികവും മധ്യവയസ്കരാണെങ്കിലും കോഫീ ഷോപ്പുകൾക്ക് ചുറ്റുമായി ഞൊട്ടി നുണഞ്ഞുകൊണ്ട് യൂത്തന്മാരും കറങ്ങിനടക്കുന്നത് പതിവ് കാഴ്ചയാണ്. സൂഖിന് പുറത്തുള്ള ഔട്ട്ഡോർ സിറ്റിങ് പോയൻറുകൾ കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി നീക്കിയെങ്കിലും സന്ദർശകർക്ക് കുറവില്ല.
റെസ്റ്റാറൻറുകളിൽ ഇരുന്ന ്കഴിക്കാൻ സാധിക്കുകയില്ലെങ്കിലും ഇഷ്ടവിഭവങ്ങൾ ഓർഡർ ചെയ്ത് സ്വന്തമാക്കാൻ സാധിക്കും. വിപണിയിലെ ഖത്തറിെൻറ സാംസ്കാരിക പൈതൃകങ്ങളെ പ്രതിനിധാനം ചെയ്യുന്ന കൾച്ചറൽ ഉൽപന്നങ്ങളുടെ വിപണിയും ഉണർന്നു തന്നെയാണെന്ന് വിൽപനക്കാർ പറയുന്നുണ്ട്. റമദാൻ പതിനഞ്ചിലെ കുട്ടികളുടെ ഉത്സവമായ ഗരങ്കവൂ ആഘോഷങ്ങളുടെ ഭാഗമായി നിരവധി സന്ദർശകർ സൂഖിലെത്തിയിരുന്നു. വിവിധ രുചികളിലും വർണങ്ങളിലും രൂപങ്ങളിലുമുള്ള ഗരങ്കവൂ മിഠായികളും പാരമ്പര്യ വസ്േത്രാൽപന്നങ്ങളും നട്ട്സുകളും ലഭിക്കണമെങ്കിൽ സൂഖിൽ തന്നെ വരണം. പലപ്പോഴും ഇത്തരം ആഘോഷങ്ങളുടെ ഭാഗമായുള്ള പർച്ചേഴ്സിന് മിക്കവരും ആദ്യമാശ്രയിക്കുന്നത് സൂഖിനെ തന്നെയാണ്.
സീസണിനെ ആശ്രയിച്ചാണ് സൂഖിലെ കച്ചവടമെന്ന് അധിക വിൽപനക്കാരും പറയുന്നു. റമദാന് മുമ്പ് ശഅ്ബാൻ മാസത്തിൽ വലിയ കച്ചവടമാണ് നടക്കുന്നത്. റമദാൻ പകുതിയോടെ ഗരങ്കവൂമായി ബന്ധപ്പെട്ട കച്ചവടവും പൊടിപൊടിക്കും. പിന്നീട് പ്രതീക്ഷ പെരുന്നാളിെൻറ തലേദിവസങ്ങളിലുള്ള കച്ചവടമാണ്. സാധനങ്ങൾ വാങ്ങാനായില്ലെങ്കിൽ പോലും ഇടക്കിടെ സൂഖ് സന്ദർശിക്കുന്നത് ചിലർക്ക് പ്രത്യേക ആനന്ദമാണ്. അങ്ങനെയും സൂഖിലെത്തുന്നവരുണ്ട്. പ്രധാനമായും വൈവിധ്യമാർന്ന വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, പലവ്യഞ്ജനങ്ങൾ, മിഠായി, മധുരപലഹാരങ്ങൾ എന്നിവക്കായി ആവശ്യക്കാരേറെയാണ് സൂഖിലെത്തുന്നത്. കൂടാതെ സുഗന്ധ വസ്തുക്കൾ, ആഭരണങ്ങൾ തുടങ്ങിയവക്കും ആവശ്യക്കാരേറെയാണ്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കോവിഡ്-19 നിയന്ത്രണങ്ങൾ കാരണം സൂഖിലെത്തുന്ന സന്ദർശകരുടെ അളവ് പകുതിയായി കുറഞ്ഞിട്ടുണ്ടെന്നാണ് ഇവിടെയുള്ളവർ പറയുന്നത്. ട്രാൻസിറ്റ് യാത്രക്കാരായി ദോഹയിലിറങ്ങുന്നവർ സൂഖ് സന്ദർശിക്കുന്നത് വർധിക്കുന്നുണ്ട്. പ്രാദേശിക സാംസ്കാരിക ഉൽപന്നങ്ങളാണ് ഇവരധികവും സ്വന്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.