ദോഹ: സഞ്ചാരികളുടെയും സ്വദേശികളുടെയും പ്രധാന ആകർഷണ കേന്ദ്രമായ സൂഖ് വാഖിഫിൽ താൽക്കാലിക കാർട്ടുകളും കിയോസ്കുകളും നടത്താൻ കച്ചവടക്കാരെ ക്ഷണിച്ചു. ചൂടുള്ളതും തണുത്തതുമായ പാനീയങ്ങൾ, ലഘുഭക്ഷണം, ഐസ്ക്രീമും മധുരപലഹാരങ്ങളും, സുവനീർ സമ്മാനങ്ങളും കളിപ്പാട്ടങ്ങളും എന്നിവ വിൽക്കുന്ന കടകൾ നടത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്.
താൽപര്യമുള്ളവർ -വാണിജ്യ ലൈസൻസ്, കിയോസ്കിലെ തൊഴിലാളികൾക്കുള്ള ആരോഗ്യ സർട്ടിഫിക്കറ്റ്, വണ്ടിയുടെയോ ബൂത്തിന്റെയോ ഫോട്ടോ, അതിന്റെ വലുപ്പം എന്നിവ വിശദീകരിച്ചുകൊണ്ട് s.waqif2022@gmail.com എന്ന ഇ-മെയിലിൽ പി.ഡി.എഫ് ഫോർമാറ്റിൽ സമർപ്പിക്കണം. ഒക്ടോബർ 30 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി.ലോകകപ്പിനെത്തുന്ന കാണികൾ ഉൾപ്പെടെ വലിയൊരു വിഭാഗം സന്ദർശകരുടെ പ്രധാന കേന്ദ്രംകൂടിയാവും സൂഖ് വാഖിഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.