ദോഹ: സൂഖ് വാഖിഫിൽ മധുരമൊഴുകുന്ന പ്രദർശനങ്ങൾക്ക് ഫെബ്രുവരിയിൽ കൊടിയേറും. ഖത്തറിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും തേൻ ഉൽപാദകർ സംഗമിക്കുന്ന അന്താരാഷ്ട്ര ഹണി എക്സിബിഷൻ ഫെബ്രുവരി പത്ത് മുതൽ 15വരെ നടക്കും. തൊട്ടുപിറകെ, ശ്രദ്ധേയമായി ഈത്തപ്പഴ മേളക്കും സൂഖ് സാക്ഷ്യം വഹിക്കും. മേഖലയിലെ സന്ദർശകരെ ആകർഷിക്കുന്ന ഈത്തപ്പഴ മേള ഫെബ്രുവരി 25മുതൽ മാർച്ച് അഞ്ച് വരെ നീളും.
പ്രദർശനങ്ങളുടെ സ്റ്റാൾ ബുക്കിങ് ആരംഭിച്ചതായി സൂഖ് വാഖിഫ് അധികൃതർ അറിയിച്ചു. exhibition.souqwaqif.qa വെബ്സൈറ്റ് വഴി പ്രദർശകർക്ക് ബുക്ക് ചെയ്യാവുന്നതാണ്. 5000 റിയാലാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ്. പങ്കെടുക്കുന്നവർക്ക് 500 കിലോ വരെ തേനും ഒരു ടൺ വരെ ഈത്തപ്പഴവും കയറ്റുമതി ചെയ്യാൻ അനുവാദമുണ്ടാകും. രജിസ്ട്രേഷനു പിന്നാലെ 5000 റിയാൽവരെ ഇൻഷുറൻസ് ഇളവും ലഭിക്കും. പങ്കെടുക്കുന്നവർക്ക് വിവിധ ഡിസ്കൗണ്ടുകളും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷത്തെ ഈത്തപ്പഴ മേളയിൽ 25 രാജ്യങ്ങളിൽ നിന്ന് 160ഓളം ഫാമുകളാണ് പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.