ദോഹ: ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ്​ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ യാത്രാ വിലക്കുമായി ശ്രീലങ്ക. രാജ്യത്തെ കോവിഡ്​ നിയന്ത്രണ നടപടികളുടെ ഭാഗമായി ലങ്കൻ വ്യോമയാന മ​ന്ത്രാലയമാണ്​ അപ്രതീക്ഷിത നടപടി സ്വീകരിച്ചത്​.

ജു​ൈല​ ഒന്നിന്​ അർധരാത്രിയിൽ നിലവിൽ വരുന്ന യാത്രാ വിലക്ക്​ ജൂലായ്​ 13 അർധരാത്രി വരെ തുടരും.ഇക്കാലയളവിൽ ഖത്തറിന്​ പുറമെ, യു.എ.ഇ, സൗദി, ഒമാൻ, ബഹ്​റൈൻ കുവൈത്ത്​ എന്നീ ഗൾഫ്​ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ രാജ്യത്ത്​ പ്രവേശിപ്പി​ക്കില്ലെന്നാണ്​ തീരുമാനം. അതേസമയം, വിലക്കേർപ്പെടുത്തിയ രാജ്യങ്ങളെ ട്രാൻസിറ്റ്​ പോയൻറായി ഉപയോഗിച്ച്​ യാത്രചെയ്യുന്നവർക്ക്​ ശ്രീലങ്കയിൽ പ്രവേശിക്കാൻ അനുമതിയുണ്ട്​.

നിലവിൽ യു.എ.ഇ, കുവൈത്ത്​ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ശ്രീലങ്കയിൽ നിന്നുള്ള യാത്രക്കാർക്ക്​ വിലക്കുണ്ട്​.എന്നാൽ, ഖത്തർ ക്വാറൻെറയ്​ൻ ഉൾപ്പെടെയുള്ള നിബന്ധനകളോടെ യാത്രാനുമതി തുടർന്നിരുന്നു.

Tags:    
News Summary - Srilanka imposes travel ban on Gulf nationals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.