ഗൾഫിൽനിന്നുള്ളവർക്ക് യാത്രാ വിലക്കുമായി ശ്രീലങ്ക
text_fieldsദോഹ: ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ വിലക്കുമായി ശ്രീലങ്ക. രാജ്യത്തെ കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി ലങ്കൻ വ്യോമയാന മന്ത്രാലയമാണ് അപ്രതീക്ഷിത നടപടി സ്വീകരിച്ചത്.
ജുൈല ഒന്നിന് അർധരാത്രിയിൽ നിലവിൽ വരുന്ന യാത്രാ വിലക്ക് ജൂലായ് 13 അർധരാത്രി വരെ തുടരും.ഇക്കാലയളവിൽ ഖത്തറിന് പുറമെ, യു.എ.ഇ, സൗദി, ഒമാൻ, ബഹ്റൈൻ കുവൈത്ത് എന്നീ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്നാണ് തീരുമാനം. അതേസമയം, വിലക്കേർപ്പെടുത്തിയ രാജ്യങ്ങളെ ട്രാൻസിറ്റ് പോയൻറായി ഉപയോഗിച്ച് യാത്രചെയ്യുന്നവർക്ക് ശ്രീലങ്കയിൽ പ്രവേശിക്കാൻ അനുമതിയുണ്ട്.
നിലവിൽ യു.എ.ഇ, കുവൈത്ത് ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ശ്രീലങ്കയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കുണ്ട്.എന്നാൽ, ഖത്തർ ക്വാറൻെറയ്ൻ ഉൾപ്പെടെയുള്ള നിബന്ധനകളോടെ യാത്രാനുമതി തുടർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.