ദോഹ: കോവിഡ് –19 രോഗവ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഖത്തർ സ്റ്റാർസ് ലീഗ് മത്സരങ്ങൾ പുനരാരംഭിച്ചു. രാജ്യത്തിൻെറ രോഗപ്രതിരോധത്തിൽ മുൻനിരപ്പോരാളികളായ ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ചായിരുന്നു തുടക്കം. വക്റയിലെ ലോകകപ്പ് സ്റ്റേഡിയമായ അൽ ജനൂബ് സ്റ്റേഡിയത്തിൽ ക്ലബ് താരങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിച്ച പ്രത്യേക ജെഴ്സിയണിഞ്ഞാണ് വാം അപ്പിനിറങ്ങിയത്. സ്റ്റെതസ്കോപ് കഴുത്തിൽ അണിഞ്ഞുവെന്ന് തോന്നിക്കുന്ന ജഴ്സിയായിരുന്നു ഇത്.
ഖത്തർ സ്റ്റാർസ് ലീഗ് മത്സരങ്ങൾ നാല് മാസങ്ങൾക്ക് മുമ്പാണ് നിർത്തിവെച്ചത്. കോവിഡ് –19 മഹാമാരിയിൽ നിന്ന് ഖത്തറിനെ രക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ആരോഗ്യപ്രവർത്തകർക്കുള്ള ആദരം കൂടിയായി സ്റ്റാർസ് ലീഗിൻെറ പുനരാരംഭം. എന്നാൽ, ഗ്രൗണ്ടിൽ വീണ്ടും കാൽപന്ത് കളി ആരവമുയർന്നെങ്കിലും കാണികൾക്ക് പ്രവേശനത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. ക്യു.എസ്.എൽ േപ്രാട്ടോകോൾ പ്രകാരമാണിത്. വെള്ളിയാഴ്ച നടന്ന സ്റ്റാർസ് ലീഗ് മത്സരങ്ങളിൽ അൽ ഗറാഫ, അൽ റയ്യാൻ ടീമുകൾക്കാണ് ജയം.
അൽ ജനൂബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ അറബിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അൽ ഗറാഫയുടെ ജയം. ഗറാഫക്കായി ജൊനാഥൻ കൊജിയയാണ് ലക്ഷ്യം കണ്ടത്. സദ്ദിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന മറ്റൊരു മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഖത്തർ സ്പോർട്സ് ക്ലബിനെതിരെ അൽ റയ്യാൻ വിജയം വരിച്ചു. റയ്യാന് വേണ്ടി യാസിൻ ബ്രാഹിമി, യോഹാൻ ബോലി എന്നിവർ വല കുലുക്കിയപ്പോൾ, കെയ്ക് റോഡ്രിഗസിെൻറ വകയായിരുന്നു ഖത്തർ സ്പോർട്സ് ക്ലബിെൻറ ഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.