ദോഹ: നിലവിലെ കാലാവസ്ഥ ഏതാനും ദിവസങ്ങൾ കൂടി തുടരുമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് പ്രകാരം വടക്ക് പടിഞ്ഞാറ് ദിശയിലുള്ള ശക്തമായ കാറ്റ് ഡിസംബർ 12 ചൊവ്വാഴ്ച വരെ തുടരും. 12നും 25നും ഇടയിൽ നോട്ടിക്കൽ മൈൽ വേഗത്തിൽ വീശുന്ന കാറ്റ് ചില മേഖലകളിൽ 30 നോട്ടിക്കൽ മൈൽ വേഗത വരെ പ്രാപിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കാറ്റ് മൂലം കടലിൽ ഏഴ് മുതൽ 10 അടി വരെ ഉയരത്തിൽ തിരമാലയടിക്കാൻ സാധ്യതയുണ്ട്.
ചിലയിടങ്ങളിൽ ഇത് 14 അടിവരെ ഉയരം പ്രാപിക്കുമെന്നും വകുപ്പ് അറിയിക്കുന്നു. ദേശീയ കാലാവസ്ഥാ വകുപ്പിെൻറ മുന്നറിയിപ്പ് അടുത്ത ബുധനാഴ്ച വരെ തുടരുമെന്ന് വകുപ്പ് വ്യക്തമാക്കി. ശക്തമായ കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടിപടലം നിറയുന്നതിനാൽ ചിലയിടങ്ങളിൽ കാഴ്ചാപരിധി 2 കിലോമീറ്ററിലും കുറയാനിടയുണ്ടെന്നും വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
രാത്രികാലങ്ങളിൽ അന്തരീക്ഷത്തിലെ താപനില കുറയുമെന്നും കുറഞ്ഞ താപനില 11നും 18നും ഇടയിൽ ഡിഗ്രി സെൽഷ്യസിലെത്തുമെന്നും ഏറ്റവും കൂടിയത് 19 മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
മുന്നറിയിപ്പ് നിലനിൽക്കുന്ന ബുധനാഴ്ച വരെ കടലിൽ പോകുന്നത് സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.