ദോഹ: രാജ്യത്തെ സൈക്കിൾ ട്രാക്കുകളിൽ തെരുവ് നായ ഭീഷണി വർധിക്കുന്നതായി റിപ്പോർട്ട്. അൽഖോറിലെ രാജ്യാന്തര നിലവാരത്തിലുള്ള ഒളിമ്പിക് സൈക്ലിങ് ട്രാക്കിൽ തെരുവ് നായ്ക്കൾ കുറുകെ ചാടിയതിനെ തുടർന്ന് സൈക്ലിസ്റ്റിന് പരിക്കേറ്റതായി 'ഗൾഫ് ടൈംസ്' റിപ്പോർട്ട് ചെയ്തു. തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ഇന്ത്യക്കാരനായ സൈക്ലിസ്റ്റിന് സാരമായി പരിക്കേറ്റതയും തോളെല്ല് സ്ഥാനം തെറ്റിയതായും പറയുന്നു.
സൈക്കിൾ ട്രാക്കുകൾ ചിലയിടങ്ങളിൽ വേലി തിരിച്ച് സംരക്ഷിച്ചിട്ടുണ്ടെങ്കിലും ഇതിനുള്ളിലേക്ക് പ്രവേശിക്കുന്ന തെരുവ് നായ്ക്കൾക്ക് പിന്നീട് പുറത്തിറങ്ങാനാകാതെ സൈക്ലിസ്റ്റുകൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ലുസൈൽ സ്റ്റേഡിയത്തിന് സമീപമുള്ള സൈക്കിൾ ട്രാക്ക്, ബർവ വില്ലേജിൽ നിന്നും വക്റ സ്റ്റേഡിയത്തിലേക്കുള്ള ട്രാക്ക്, പഴയ വിമാനത്താവളത്തിന് സമീപമുള്ള ട്രാക്ക്, അൽ ബയ്ത് സ്റ്റേഡിയത്തിനടുത്തുള്ള സൈക്കിൾ ട്രാക്ക് എന്നിവിടങ്ങളിലും പലപ്പോഴും സൈക്ലിസ്റ്റുകൾക്ക് ഭീഷണിയായി തെരുവ് നായ്ക്കൾ ചുറ്റിക്കറങ്ങുന്നതായും സൈക്ലിസ്റ്റുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.