Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൈക്ലിങ് ട്രാക്കുകളിൽ...

സൈക്ലിങ് ട്രാക്കുകളിൽ തെരുവ് നായ ഭീഷണി

text_fields
bookmark_border
സൈക്ലിങ് ട്രാക്കുകളിൽ തെരുവ് നായ ഭീഷണി
cancel

ദോഹ: രാജ്യത്തെ സൈക്കിൾ ട്രാക്കുകളിൽ തെരുവ് നായ ഭീഷണി വർധിക്കുന്നതായി റിപ്പോർട്ട്. അൽഖോറിലെ രാജ്യാന്തര നിലവാരത്തിലുള്ള ഒളിമ്പിക് സൈക്ലിങ്​ ട്രാക്കിൽ തെരുവ് നായ്ക്കൾ കുറുകെ ചാടിയതിനെ തുടർന്ന് സൈക്ലിസ്​റ്റിന് പരിക്കേറ്റതായി 'ഗൾഫ്​ ടൈംസ്​' റിപ്പോർട്ട്​ ചെയ്​തു. തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ഇന്ത്യക്കാരനായ സൈക്ലിസ്​റ്റിന് സാരമായി പരിക്കേറ്റതയും തോളെല്ല് സ്​ഥാനം തെറ്റിയതായും പറയുന്നു.

സൈക്കിൾ ട്രാക്കുകൾ ചിലയിടങ്ങളിൽ വേലി തിരിച്ച് സംരക്ഷിച്ചിട്ടുണ്ടെങ്കിലും ഇതിനുള്ളിലേക്ക് പ്രവേശിക്കുന്ന തെരുവ് നായ്​ക്കൾക്ക് പിന്നീട് പുറത്തിറങ്ങാനാകാതെ സൈക്ലിസ്​റ്റുകൾക്ക് പ്രയാസം സൃഷ്​ടിക്കുന്നുണ്ട്.

ലുസൈൽ സ്​റ്റേഡിയത്തിന് സമീപമുള്ള സൈക്കിൾ ട്രാക്ക്, ബർവ വില്ലേജിൽ നിന്നും വക്റ സ്​റ്റേഡിയത്തിലേക്കുള്ള ട്രാക്ക്, പഴയ വിമാനത്താവളത്തിന് സമീപമുള്ള ട്രാക്ക്, അൽ ബയ്ത് സ്​റ്റേഡിയത്തിനടുത്തുള്ള സൈക്കിൾ ട്രാക്ക് എന്നിവിടങ്ങളിലും പലപ്പോഴും സൈക്ലിസ്​റ്റുകൾക്ക് ഭീഷണിയായി തെരുവ് നായ്ക്കൾ ചുറ്റിക്കറങ്ങുന്നതായും സൈക്ലിസ്​റ്റുകൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Street dogdohacycling tracks
News Summary - Street dog threat on cycling tracks
Next Story