ദോഹ: മനുഷ്യവംശത്തിന്റെ പിൻകാലചരിത്രങ്ങൾ ആഴത്തിലുള്ള പങ്കുവെക്കലുകളുടെയും കൂട്ടിക്കലരുകളുടെയും ചരിത്രമാണുള്ളതെന്ന് ചിന്തകനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം.ഇത്തരം തിരിച്ചറിവുകൾ ഉണ്ടാകേണ്ടത് വർത്തമാനകാലത്തെ ജനാധിപത്യ സമൂഹത്തിന്റെയും ദൗത്യമാണെന്നും അദ്ദേഹം ദോഹയിൽ അഭിപ്രയപ്പെട്ടു.
ഹ്രസ്വ സന്ദർശനാർഥം ഖത്തറിലെത്തിയ സുനിൽ പി. ഇളയിടത്തിന് സംസ്കൃതി ഖത്തർ നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യൻ കൾചറൽ സെൻറർ മുംബൈ ഹാളിൽ നടന്ന ചടങ്ങിൽ സംസ്കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.
കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ.എം. സുധീർ, സെക്രട്ടറി സാൾട്ട്സ് സാമുവേൽ, വൈസ് പ്രസിഡൻറ് മനാഫ് എന്നിവർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.