ദോഹ: ലുലു ഹൈപർമാർക്കറ്റിന് സുസ്ഥിര പ്രവർത്തനങ്ങൾക്കുള്ള അന്താരാഷ്ട്ര ഗോൾഡ് റേറ്റിങ് ബഹുമതി. ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച് ആൻഡ് ഡെവലപ്മെൻറ് നൽകുന്ന ജി.എസ്.എ.എസ് (ഗ്ലോബൽ സസ്റ്റെയ്നബിലിറ്റി അസസ്മെൻറ് സിസ്റ്റം) ഗോൾഡൻ റേറ്റിങ്ങാണ് ലുലു നേടിയത്. മിഡിലീസ്റ്റും ഉത്തരാഫ്രിക്കയും ഉൾപ്പെടുന്ന മിന മേഖലയിൽനിന്ന് ബഹുമതി കരസ്ഥമാക്കുന്ന പ്രഥമ റീട്ടെയിലറായി ലുലു ഇനി അറിയപ്പെടും. സുസ്ഥിരമേഖലയിലെ വിദഗ്ധരുടെ ഓഡിറ്റിങ്ങിൽ ഗോൾഡ് റേറ്റിങ്ങിനാവശ്യമായ 1.51 എന്ന സ്കോർ ലുലു ഹൈപർമാർക്കറ്റ് കരസ്ഥമാക്കി. അൽ മെസീല ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ് ഇൻറർനാഷനൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫ് സർട്ടിഫിക്കറ്റും ഫലകവും ഏറ്റുവാങ്ങി.
കാർബൺ ഫൂട്ട്പ്രിൻറുകൾ കുറക്കുന്നതിന് ലുലു ഗ്രൂപ്പിെൻറ സംരംഭങ്ങൾ പ്രശംസനീയാർഹമാണെന്ന് ഗോർഡ് ഫൗണ്ടിങ് ചെയർമാൻ ഡോ. യൂസുഫ് അൽഹോർ പറഞ്ഞു. ഇതിലൂടെ സുസ്ഥിര പ്രവർത്തനങ്ങൾ ജീവിതത്തിൽ തെരഞ്ഞെടുക്കുന്നതിന് ഉപഭോക്താക്കൾ കൂടുതൽ ബോധവത്കരിക്കപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി സുസ്ഥിരത ഉൾപ്പെടുത്തിക്കൊണ്ടുള്ള ലുലു ഹൈപർമാർക്കറ്റിെൻറ നിരന്തര പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ജി.എസ്.എസ് ഗോൾഡ് റേറ്റിങ്ങെന്നും അദ്ദേഹം പറഞ്ഞു.
ബഹുമതി സ്വീകരിക്കാനായതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഡോ. മുഹമ്മദ് അൽത്താഫ് പറഞ്ഞു. പ്രവർത്തനങ്ങൾ സുസ്ഥിരമാക്കുന്നതിനുള്ള പ്രയത്നത്തിലെ സുപ്രധാന നാഴികക്കല്ലാണിത്.
2030ഓടെ പരിസ്ഥിതി ആഘാതം ചുരുക്കുന്നതിനും കാർബൺ ഫൂട്ട്പ്രിൻറ് കുറക്കുന്നതിനും 2050ഓടെ കാർബൺ ന്യൂട്രാലിറ്റി നേടുകയെന്ന ലക്ഷ്യം വെച്ചും നിരവധി പ്രവർത്തനങ്ങളാണ് ലുലു നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാർബൺ പുറന്തള്ളപ്പെടുന്നത് പരമാവധി കുറക്കുക, പാക്കിങ്ങിന് പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറക്കുക, ഭക്ഷണവും കുടിവെള്ളവും പാഴാകുന്നത് കുറക്കുക തുടങ്ങിയവ ലുലുവിനെ സംബന്ധിച്ച് പ്രധാന വിഷയങ്ങളാണ്.
പുനരുപയോഗം (റീസൈക്ലിങ്) പോലെയുള്ള സുസ്ഥിര നടപടികൾ നടപ്പാക്കുകയെന്നതും ലക്ഷ്യമാണ്. റിവേഴ്സ് വെൻഡിങ് മെഷീൻ, വെർട്ടിക്കിൾ ഫാമിങ് തുടങ്ങിയ അതിനൂതന മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച് ആൻഡ് ഡെവലപ്മെൻറുമായി 2019ലാണ് ലുലു കൈകോർത്തത്.കഴിഞ്ഞ രണ്ട് വർഷങ്ങളിലായി പ്രവർത്തനങ്ങളിൽ വലിയ പങ്കാളിത്തമാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.