ദോഹ: ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന പദ്ധതി 2030നുള്ള ഖത്തർ പിന്തുണക്ക് യു.എൻ പ്രശംസ. യു.എൻ ഡ്രഗ്സ് ആൻഡ് ൈക്രം ഓഫിസാണ് ജുഡീഷ്യറി, വിദ്യാഭ്യാസം, കുറ്റകൃത്യങ്ങളിൽനിന്ന് യുവാക്കളെ സംരക്ഷിക്കുക തുടങ്ങിയ മേഖലകളിൽ സമഗ്രമായ നടപടികൾക്ക് ഖത്തറിനെ പ്രശംസിച്ച് രംഗത്തുവന്നത്.
യു.എൻ.ഒ.ഡി.സിയുടെ ദോഹ പ്രഖ്യാപനം നടപ്പാക്കുന്നതിലെ തുടർപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട 11ാമത് യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് യു.എന്നിെൻറ പ്രശംസ.ഇതാദ്യമായാണ് ഒരു അംഗരാജ്യം ദോഹ ഡിക്ലറേഷനുമായി ബന്ധപ്പെട്ട് യു.എൻ.ഒ.ഡി.സി പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായമടക്കമുള്ള പിന്തുണ നൽകുന്നതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ആഭ്യന്തര മന്ത്രാലയം ഉപദേഷ്ടാവ് മേജർ ജനറൽ ഡോ. അബ്ദുല്ല അൽ മാലിെൻറ നേതൃത്വത്തിൽ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ മെംബർഷിപ് ഡോ. അഹ്മദ് ബിൻ ഹസൻ അൽ ഹമ്മാദി, വിയനയിലെ യു.എൻ ഓഫിസ് ഖത്തർ സ്ഥിരംപ്രതിനിധി സുൽത്താൻ ബിൻ സൽമീൻ അൽ മൻസൂരി, യു.എൻ.ഒ.ഡി.സി വിയന ഡയറക്ടർ ഡോ. ഗഥാ വാലി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.