ടീം തിരൂർ ഈദ്​ ​ഇശൽ പരിപാടിയിൽ അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ്​ വിതരണം പ്രസിഡന്റ് അഷറഫ് ചിറക്കൽ നിർവഹിക്കുന്നു

ഈദ്​ ഇശലൊളിയോടെ ടീം തിരൂർ പെരുന്നാൾ സംഗമം

ദോഹ: ഖത്തറിലെ തിരൂർ പ്രവാസികളുടെ കൂട്ടായ്മയായ ടീം തിരൂർ അണിയിച്ചൊരുക്കിയ 'ഈദ് ഇശൽ' പരിപാടി ശ്രദ്ധേയമായി. ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ ടീം തിരൂർ അംഗങ്ങളും കുടുംബങ്ങളും ഒത്തു ചേർന്നു. ഇതോടൊപ്പം നടന്ന സംഗീത പരിപാടിയിൽ, നൗഷാദ് പൂക്കയിലിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. ഖത്തറിലെ പ്രവാസികൾക്കിടയിൽ ചിര പരിചിതരായ ഒരുപിടി പാട്ടുകാരും പരിപാടിക്ക് മിഴിവേകി. ടീം തിരൂർ ഖത്തർ പ്രസിഡന്റ് അഷറഫ് ചിറക്കൽ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കഴിഞ്ഞ കാലയളവിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച പ്രവർത്തകർക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സെക്രട്ടറി സലീം കൈനിക്കര നന്ദി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.