ദോഹ: ജീർണിക്കാത്തതും നിലവാരം കുറഞ്ഞതുമായ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ചൂടുള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാകും. പ്ലാസ്റ്റിക് ബാഗ്, പ്ലേറ്റുകള്‍, ഗ്ലാസുകള്‍, കപ്പുകള്‍ എന്നിവയില്‍ ചൂടുള്ള ഭക്ഷ്യോൽപന്നങ്ങള് ഉപയോഗിക്കുന്നത് 2009ലെ നിയമത്തിന് വിരുദ്ധവുമാണ്.പൊതുജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമായ തരത്തിലുള്ള പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനെതിരെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ചൂടുള്ള ഭക്ഷണവും പാനീയവും ഇത്തരം ഹാനികരമായ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ലഭ്യമാകുന്നതിെൻറ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ജനങ്ങൾ ബോധവാൻമാരാകണം. നൂറ്റാണ്ടുകളോളം ജീര്‍ണിക്കാതെ കിടക്കുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഗൗരവമായി കാണണമെന്ന് ഉപഭോക്താക്കളും പറയുന്നുണ്ട്. ആരോഗ്യത്തിന് ഹാനികരമായി ബാധിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങള് മാറ്റി ഗുണനിലവാരമുള്ളവ ഉപയോഗിക്കാൻ കടക്കാരും ജാഗ്രതപാലിക്കണം.
രാജ്യത്തെ നിരവധി ഭക്ഷ്യകേന്ദ്രങ്ങള്‍ ഇത്തരത്തിൽ ഗുണനിലവാരമുള്ള പാത്രങ്ങൾ ഉപയോഗിക്കുന്നുമുണ്ട്. ഗുണനിലവാരമില്ലാത്ത പ്ലാസ്്റ്റിക് ബാഗുകള്‍ക്കും കപ്പുകള്‍ക്കും പകരം മികച്ച ഇനങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യകരമായ തീരുമാനമാണെന്ന് ഉപഭോക്താക്കളും അഭിപ്രായപ്പെടുന്നു. പലര്‍ക്കും പ്ലാസ്റ്റിക്കിെൻറ അനാരോഗ്യകരമായ പ്രവണതകളെ കുറിച്ച് ശരിയായി അറിയില്ല. ഇതിനാൽ പലരും ഇക്കാര്യം ഗൗരവമായി എടുക്കുന്നില്ല. ഇത് നിയമലംഘനങ്ങള്‍ക്ക് ഇടയാക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.