ദോഹ: വിവിധ കൂട്ടായ്മകളാൽ സജീവമായ ഖത്തറിലെ പ്രവാസികൾക്കിടയിൽ ‘അഷ്റഫ്’ എന്ന പേരുകൊണ്ട് ഒന്നായവരുടെ സംഗമം ശ്രദ്ധേയമായി. വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന അഷ്റഫുമാരെല്ലാം ഒന്നിച്ചപ്പോൾ മുഖ്യാതിഥിയായി യു.എ.ഇയിൽനിന്നുള്ള സാമൂഹിക പ്രവർത്തന രംഗത്തെ പ്രമുഖനായ അഷ്റഫ് താമരശ്ശേരിയെത്തി. ഐ.സി.സി അശോക ഹാളിൽ നടന്ന ഖത്തർ അഷ്റഫ് കൂട്ടായ്മയുടെ അഞ്ചാം വാർഷികം അഷ്റഫ് താമരശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഷ്റഫ് അമ്പലത്ത് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അഷ്റഫ് ചെമ്മാപ്പിള്ളി സ്വാഗതം പറഞ്ഞു. തുടർന്ന് ആശംസകൾ നേർന്നുകൊണ്ട് രക്ഷാധികാരി അഷ്റഫ് മൊയ്തു, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഖത്തർ കെ.എം.സി.സി പ്രസിഡന്റ് ഡോ. അബ്ദുൽ സമദ്, സഫ വാട്ടർ എം.ഡി. അഷ്റഫ്, ഇന്റർ ടെക് സി.ഒ.ഒ അഷ്റഫ് എന്നിവർ സംസാരിച്ചു.ഖത്തറിലെ ബിസിനസ് രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച അഷ്റഫ് സഫ വാട്ടർ, ഗ്രാൻഡ് മാൾ എം.ഡി. അഷ്റഫ് ചിറക്കൽ, ഇന്റർടെക് സി.ഒ.ഒ അഷ്റഫ്, ഡി.എച്ച്.ഇ.സി കാർഗോ എം.ഡി സിദ്ദീഖ് മുഹമ്മദ് എന്നിവരെ ആദരിച്ചു.
പ്രശസ്ത ഗായകനായ യൂസുഫ് കാരക്കാടിന്റെ നേതൃത്വത്തിൽ കലാവിരുന്നുമൊരുക്കി.അഷ്റഫ് ഹരിപ്പാട്, അഷ്റഫ് വടക്കാഞ്ചേരി, അഷ്റഫ് ആലുങ്ങൽ, അഷ്റഫ് തിരുവത്ര, അഷ്റഫ് ഹാപ്പി ബേബി, അഷ്റഫ് നാട്ടിക, അഷ്റഫ് ഫാർമസി, അഷ്റഫ്, അഷ്റഫ് മമ്പാട്, അഷ്റഫ് കെ.എച്ച്, അഷ്റഫ് ഓമശ്ശേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അഷ്റഫ് ഉക്കയിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.