ദോഹ: റമദാനിന് മുന്നോടിയായി മധുരമൂറം ഈത്തപ്പഴങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി സൂഖ് വാഖിഫിൽ അന്താരാഷ്ട്ര മേളക്ക് തുടക്കമായി. ഞായറാഴ്ച തുടങ്ങിയ മേള മാർച്ച് അഞ്ചു വരെ നീണ്ടുനിൽക്കും. രാവിലെ ഒമ്പത് മുതൽ 12 വരെയും, വൈകീട്ട് 3.30 മുതൽ രാത്രി പത്തു വരെയുമാണ് പ്രദർശനവും വിൽപനയും.
പ്രാദേശിക ഫാമുകളിൽ നിന്നും ഒപ്പം വിദേശ രാജ്യങ്ങളിൽ നിന്നുള്ള കർഷകരും ഒന്നിക്കുന്ന വലിയ മേളക്കാണ് തുടക്കമായത്. 2019ന് ശേഷം ആദ്യമായാണ് അന്താരാഷ്ട്ര ഈത്തപ്പഴ മേളക്ക് സൂഖ് വേദിയാകുന്നത്. ഈത്തപ്പഴങ്ങൾ, മറ്റ് ഉൽപന്നങ്ങൾ എന്നിവയും പ്രദർശനത്തിൽ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.