ദോഹ: ലഹരിമരുന്ന് സംഘത്തെ സിനിമ സ്റ്റൈലില്‍ പിന്തുടർന്ന് കീഴടക്കി ഖത്തര്‍ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് വിഭാഗം. പിടികൂടിയവരിൽനിന്ന് ലഹരി മരുന്നായ കാപ്റ്റഗണ്‍ ഗുളികകളും പിടിച്ചെടുത്തു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയമാണ് വാഹനത്തിൽ പിന്തുടർന്നുള്ള മയക്കുമരുന്ന് വേട്ടയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. വിതരണക്കാരനെ കൃത്യമായി നിരീക്ഷിച്ച ഡ്രഗ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പിന്തുടര്ന്ന് കുറ്റവാളിക്ക് രക്ഷപ്പെടാന്‍ ഒരു പഴുതും അനുവദിക്കാതെയായിരുന്നു ഓപറേഷന്.
മയക്കുമരുന്ന് വിതരണ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടികളാണ് ഖത്തർ സ്വീകരിക്കുന്നത്. ഇത്തരം സംഘങ്ങളെ പിടികൂടുന്ന ദൃശ്യങ്ങള്‍ മുമ്പും ആഭ്യന്തര മന്ത്രാലയം പങ്കുവെച്ചിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കൃത്യമായ മുന്നറിയിപ്പ് നല്‍കാനും കുറ്റകൃത്യത്തിന്റെ തീവ്രത ബോധ്യപ്പെടുത്താനുമാണ് മന്ത്രാലയം സമൂഹ മാധ്യമം വഴി ഓപറേഷന് ദൃശ്യങ്ങള്‍ പുറത്തുവിടുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.