ദോഹ: ഫോക്കസ് ഇന്‍റർനാഷനലിെൻറ 2022-23 വർഷത്തെ പ്രഥമ കമ്മിറ്റി നിലവിൽ വന്നു. സി.ഇ.ഒ ഷമീർ വലിയവീട്ടിൽ (ഖത്തർ), സി.ഒ.ഒ ഫിറോസ് ചുങ്കത്തറ (കുവൈത്ത്), സി.എ.ഒ ഹർഷിദ് കെ മാത്തോട്ടം (യു.എ.ഇ), സി.എഫ്.ഒ ജരീർ പാലത്ത് (ഒമാൻ) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികളായി, ഷബീർ വെള്ളാടത്ത് - സൗദി അറേബ്യ (ഡെപ്യൂട്ടി സി.ഇ.ഒ), അബ്ദുൽ ഷരീഫ് പി - ഇന്ത്യ (ഡയറക്ടർ, എച്ച്.ആര്‍), ഷർഷാദ് പുതിയങ്ങാടി - കുവൈത്ത് (ഡയറക്ടർ, സോഷ്യൽ വെൽഫയർ), അസ്‌കർ റഹ്‌മാൻ - ഖത്തർ (ഡയറക്ടർ, ഇവന്റ്സ്), താജുദ്ദീൻ മുല്ലവീടന്‍ - ഖത്തർ (ഡയറക്ടർ, മാർക്കറ്റിങ്), മുഹമ്മദ് യൂസുഫ് കൊടിഞ്ഞി - സൗദി അറേബ്യ (ഡയറക്ടർ, ക്വാളിറ്റി കൺട്രോൾ) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
2005 ൽ ഖത്തറിലാണ് ഫോക്കസ് ഖത്തര്‍ എന്ന പേരില്‍ യുവജന സംഘടന രൂപവത്കരിച്ചത്. പിന്നീട് സൗദി അറേബ്യ, കുവൈത്ത്, ഇന്ത്യ, ഒമാൻ, യു എ ഇ എന്നിങ്ങനെ വിവിധ രാജ്യങ്ങളിലേക്ക് സംഘടന വ്യാപിപ്പിക്കുകയായിരുന്നു. സി.ഇ.ഒ ആയി തിരഞ്ഞെടുക്കപ്പെട്ട ഷമീർ വലിയ വീട്ടിൽ ഖത്തർ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥനാണ്. വിവിധ റീജനൽ ഭാരവാഹികളായ ഹാരിസ് പി.ടി, ജരീർ വേങ്ങര, അബ്ദുറഹ്‌മാൻ, അബ്ദുൽ വാരിഷ്, അജ്‌മൽ പുളിക്കൽ എന്നിവർ സംസാരിച്ചു. അബ്ദുൽ ലത്തീഫ് നല്ലളം, ഡോ. ജാബിർ അമാനി, മുഹമ്മദ് യൂസുഫ് കൊടിഞ്ഞി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.