ദോഹ: ലുലു ഹൈപ്പർ മാർക്കറ്റിൽ ജോർജിയൻ ഭക്ഷ്യമേളക്ക് തുടക്കം. ഖത്തറിലെ ജോർജിയൻ എംബസിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഭക്ഷ്യമേള ജോർജിയൻ ഭക്ഷ്യവിഭവങ്ങളെ കൂടുതൽ പ്രചരിപ്പിക്കുക, പുതിയ ഭക്ഷ്യ ഉൽപന്നങ്ങളെ സമൂഹത്തിന് പരിചയപ്പെടുത്തുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.
കൂടുതൽ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി വിപണിയിലെത്തിക്കുന്നതിനുള്ള ലുലു ഹൈപ്പർ മാർക്കറ്റിെൻറ ശ്രമങ്ങളുടെ ഭാഗമായുംകൂടിയാണ് ജോർജിയൻ ഭക്ഷ്യമേള. ലുലു ഹൈപ്പർ മാർക്കറ്റ് മെസ്സീല ഔട്ട്ലെറ്റിൽ നടന്ന ചടങ്ങിൽ ഖത്തറിലെ ജോർജിയൻ അംബാസഡർ നികോളോസ് റെവാസിഷ്ലി ഉദ്ഘാടനം ചെയ്തു.
ലുലു ഗ്രൂപ് ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫ് പങ്കെടുത്തു. സെൻട്രൽ മുനിസിപ്പൽ കൗൺസിൽ, വിവിധ മന്ത്രാലയങ്ങൾ തുടങ്ങിയവയിൽനിന്നുള്ള ഉന്നത വ്യക്തിത്വങ്ങളും സംബന്ധിച്ചു.
ഒരാഴ്ച നീണ്ടുനിൽക്കുന്ന ഭക്ഷ്യമേളയിൽ ജോർജിയയിൽനിന്ന് നേരിട്ടെത്തുന്ന പലചരക്ക് ഉൽപന്നങ്ങൾ, മാംസം, മാംസ ഉൽപന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുണ്ട്. ജോർജിയൻ േഗ്രാസറി മേഖലയിലെ പ്രമുഖ ബ്രാൻഡുകളായ ചികോരി, ജോർജിയാസ് നാച്വറൽ, ഗുരിയേലി, കൈൻഡ് ആൻഡ് നോബിൾ, മിയേമ, നേന, ജിയോ നാച്വർ തുടങ്ങിയവയുടെ ഉൽപന്നങ്ങളും ലഭ്യമാണ്.
ഖത്തറിലെയും മേഖലയിലെയും പ്രഥമ ജോർജിയൻ ഭക്ഷ്യമേളയാണ് ഇതെന്നും ജോർജിയൻ എംബസിയുടെയും അംബാസഡറുടെയും പിന്തുണയില്ലാതെ മേള അസാധ്യമാണെന്നും ഡോ. മുഹമ്മദ് അൽത്താഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.