ദോഹ: ആകെ ജനസംഖ്യയുടെ 80 മുതൽ 90 ശതമാനം ആളുകളും വാക്സിൻ സ്വീകരിക്കുന്നതോടെ കോവിഡിന് മുമ്പുള്ള ജീവിത രീതികളിലേക്ക് മടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം കമ്യൂണിക്കബിൾ ഡിസീസ് സെൻറർ മെഡിക്കൽ ഡയറക്ടർ ഡോ. ഹമദ് അൽ റുമൈഹി.
ഖത്തറിലെ കോവിഡ് വാക്സിനേഷൻ കണക്കുകൾ പ്രതീക്ഷക്ക് വക നൽകുന്നതാണ്. അതോടൊപ്പം കോവിഡിെൻറ രണ്ടാം തരംഗത്തിൽനിന്നും ഖത്തർ ഇതുവരെ മുക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.തുർക്കി വാർത്ത ഏജൻസിയായ അനാദുൽ ഏജൻസിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.ആകെ ജനസംഖ്യയുടെ 45 ശതമാനം ആളുകളും ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചു.2.7 മില്യൻ ജനങ്ങളിൽ ആറു ലക്ഷം പേർ രണ്ട് ഡോസും സ്വീകരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖത്തറിെൻറ ദേശീയ കോവിഡ് വാക്സിനേഷൻ േപ്രാഗ്രാം നടപടികൾ ദ്രുതഗതിയിലാണ് മുന്നേറുന്നത്.35 കേന്ദ്രങ്ങൾ വഴി കഴിഞ്ഞആഴ്ച മാത്രം 1,80,000 ഡോസ് വാക്സിനാണ് നൽകിയത്. 60 വയസ്സിനു മുകളിലുള്ള ഭൂരിഭാഗം ആളുകളെല്ലാം വാക്സിൻ സ്വീകരിച്ചു.86 ശതമാനം പേരും ഒരു ഡോസ് സ്വീകരിച്ചു. അവരിൽ 77 ശതമാനം പേരും രണ്ട് ഡോസും സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. രണ്ടാഴ്ച മുമ്പ് 900ത്തിലധികം കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും നിലവിൽ 600നുതാഴെയാണ് പുതിയ പ്രതിദിന കേസുകൾ.
അതേസമയം, ഇന്നലെ 397 പുതിയ കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയത്.രോഗവ്യാപനം വീണ്ടും സംഭവിച്ചതിനെ തുടർന്ന് നടപ്പാക്കിയ നിയന്ത്രണങ്ങളും സുരക്ഷ മുൻകരുതലുകളുമാണ് കേസുകൾ കുറയുന്നതിൽ പ്രധാന പങ്കുവഹിച്ചത്.വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കിയതും രോഗികളുടെ എണ്ണം കുറക്കുന്നതിൽ നിർണായകമായെന്നും ഡോ. അൽ റുമൈഹി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.