ദോഹ: കോഴിക്കോട് ജില്ല കെ.എം.സി.സി സംഘടിപ്പിക്കുന്ന മലബാർ മഹോത്സവം സീസൺ രണ്ടിന് വ്യാഴാഴ്ച തുടക്കമാവും. കോവിഡ് സൃഷ്ടിച്ച ആലസ്യത്തിൽനിന്ന് പ്രവർത്തകർക്ക് ആവേശവും ഊർജവും നൽകാൻ മലബാർ മഹോത്സവം വഴിയൊരുക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് എസ്.എ. എം ബഷീർ പറഞ്ഞു. 2014ൽ സംഘാടക മികവിലൂടെ ഏറ്റവും മികച്ച കലാ-കായിക മാമാങ്കമായിതീർന്ന മലബാർ മഹോത്സവത്തിെൻറ പുതിയ സീസണിനാണ് വ്യാഴാഴ്ച തുടക്കം കുറിക്കുന്നത്. ജില്ല പ്രസിഡന്‍റ് ബഷീർ ഖാൻ അധ്യക്ഷതവഹിച്ചു.
ലോഗോ പ്രകാശനം പാരിസ് ഗ്രൂപ് ഓഫ് കമ്പനി ചെയർമാൻ ഇസ്മയിൽ തെലങ്കാനിൽ നിർവഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി അസീസ് നരിക്കുനി, തായമ്പത്ത് കുഞ്ഞാലി, പി.വി മുഹമ്മദ് മൗലവി സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ ഒ.എ. ഖരീം, എ.വി.എ ബക്കർ, കെ.പി. ഹാരിസ്, ഫൈസൽ അരോമ, മുസ്തഫ എലത്തൂർ, കോയ കൊണ്ടോട്ടി, അഷറഫ് കനവത്ത്, നസീർ അരീക്കൽ, റഹീസ് പെരുമ്പ എന്നിവർ സംബന്ധിച്ചു. ജാഫർ തയ്യിൽ സംസാരിച്ചു.
വിവിധ വിഭാഗത്തിന്റെ ചുമതലക്കാരായ അൻവർ ബാബു വടകര (ആർട്സ്), കെ.കെ ബഷീർ (വോളിബാൾ), ടി.ടി.കെ. ബഷീർ (ഫിനാൻസ്), അജ്മൽ ടി.കെ (ക്രിക്കറ്റ്), അനീസ് തിരുവമ്പാടി ( ഫുട്ബാൾ) ആബിദീൻ വാവാട് (വടംവലി), ഫൈസൽ മാസ്റ്റർ (ബാഡ്മിൻറൺ) എന്നിവർ സംസാരിച്ചു. ജില്ലാ സ്പോർട്സ് കമ്മിറ്റി ചെയർമാൻ മുനീർ പയന്തോങ്, ജന. കൺവീനർ മുജീബ് കൊയിശ്ശേരി എന്നിവർ നേതൃത്വം നൽകി. അബ്ബാസ് മുക്കം ഖിറാഅത്ത് നടത്തി. വിവിധ സബ് കമ്മിറ്റികൾക്ക് രൂപം നൽകിക്കൊണ്ട് മലബാർ മഹോത്സവത്തിന് വൻ ഒരുക്കമാണ് കമ്മിറ്റി നടത്തിവരുന്നത്. ജന.സെക്രട്ടറി ഇല്യാസ് മാസ്റ്റർ സ്വാഗതവും മീഡിയവിങ് ചെയർമാൻ റൂബിനാസ് കോട്ടേടത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.