ദോഹ: ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഈ വർഷത്തെ മാംഗോ ഫെസ്റ്റിവൽ 'മാംഗോ മാനിയ 2021'ന് തുടക്കം. ജൂൺ രണ്ടിന് ആരംഭിച്ച മാമ്പഴ മഹോത്സവം ഒരാഴ്ചക്കാലം നീണ്ടുനിൽക്കും.ഗറാഫ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്ഘാടനം നിർവഹിച്ചു. ഡോ. അൽപ്ന മിത്തൽ, അബ്ദുല്ല ഖലീഫ കുവാരി, ലുലു മാനേജ്മെൻറ് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വൈവിധ്യമാർന്ന മാമ്പഴങ്ങൾ സമൂഹത്തിന് മുമ്പാകെ അവതരിപ്പിക്കുകയും പ്രാദേശിക ജനങ്ങൾക്കിടയിലും മിഡിലീസ്റ്റിലും അവയെ കൂടുതൽ ജനപ്രിയമാക്കുകയും ചെയ്യുകയെന്ന ആശയത്തിലൂന്നിയാണ് മാംഗോ മാനിയ സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ 20 വർഷമായി മുടങ്ങാതെ വൈവിധ്യമാർന്ന മാമ്പഴങ്ങളുമായി മാംഗോ ഫെസ്റ്റിവൽ നടത്തുന്ന ലുലു മിഡിലീസ്റ്റിൽ ആദ്യമായി ഇത്തരത്തിൽ ഫെസ്റ്റിവൽ അവതരിപ്പിക്കുന്ന ആദ്യ ഹൈപ്പർമാർക്കറ്റാണ്. 2003ലാണ് തുടക്കം. ഇന്ത്യയിൽ നിന്നുള്ള 30ലധികം ഇനം മാമ്പഴങ്ങൾ ഫെസ്റ്റിവലിലുണ്ട്. ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നുള്ള മാമ്പഴ ഇനങ്ങളും ഇതിലുൾപ്പെടും.
ഇന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ, പാകിസ്താൻ, കൊളംബിയ, ബ്രസീൽ, സുഡാൻ, യമൻ, തായ്ലൻഡ്, കെനിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ള മാമ്പഴങ്ങൾ ഇത്തവണ പ്രദർശനത്തിനെത്തിയിട്ടുണ്ട്.അൽഫോൻസോ, ഹിമപസന്ത്, സിന്ദൂരം, സിന്ദിരി, ബദാമി, കെസർ, രാജപുരി, തോട്ടപുരി, ദൂസരി, ലങ്കാര, നീലം, ബംഗനപ്പള്ളി, മൂവാണ്ടൻ, മൽഗോവ, മല്ലിക, ചക്കര ഗൗണ്ട് എന്നിവയാണ് പ്രധാന ഇനങ്ങൾ.ഇന്ത്യൻ ഓർഗാനിക് വിപണിയിൽ നിന്നുള്ള അഞ്ച് ഇനങ്ങളും ഉൾപ്പെടുന്നു.
പഴങ്ങൾക്കു പുറമെ മാമ്പഴ പായസം, മാംഗോ റൈത, മാംഗോ കേസരി, ഫിഷ് മാംഗോ കറി, ചെമ്മീൻ മാംഗോ കറി, മാംഗോ ചിയ പുഡിങ്, മാംഗോ ഫ്ലാക്സ് സീഡ് വിഗാൻ സ്മൂതി, അവകാഡോ-മാംഗോ ജ്യൂസ്, മാംഗോ ലസ്സി, ചായ് മാംഗോ ടാങ്കോ, മാംഗോ ജർജീർ സലാഡ്, മാംഗോ ചിക് പാസ് സലാഡ്, മെക്സിക്കൻ റോ മാംഗോ സലാഡ്, തായ് മാംഗോ സലാഡ്, മാംഗോ ബർഫി, മാംഗോ ഹൽവ എന്നിവയും ഉണ്ട്.
ബേക്കറി സെക്ഷനിൽ ഫ്രഷ് മാംഗോ കേക്ക്, മാംഗോ മൗസ് കേക്ക്, മാംഗോ മഫിൻ, മാംഗോ ടാർട്, മാംഗോ മൗസ് കപ്പ്, മാംഗോ ലോഫ് കേക്ക്, മാംഗോ സ്ലാബ് കേക്ക്, മാംഗോ പാസ്ട്രി എന്നിവയും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.