ദോഹ: തുണികൊണ്ടുള്ള മാസ്ക് ധരിക്കുന്നതിലൂടെ രോഗാണുക്കൾ പടരാനുള്ള സാധ്യത കൂടുതലാണെന്നും ജനങ്ങൾ നിർബന്ധമായും സർജിക്കൽ മാസ്ക് ധരിക്കണമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ ഇൻഫെക്ഷൻ കൺേട്രാൾ പ്രാക്ടിഷ്ണർ ഒമർ അൽ ഹസനാത്ത്. വ്യത്യസ്തതരം മാസ്ക്കുകൾ ഇന്ന് വിപണിയിലുണ്ട്. എന്നാൽ, തുണികൊണ്ടുള്ള മാസ്ക് ധരിക്കുന്നത് ഒഴിവാക്കണം. ഇത്തരം മാസ്ക്കുകൾക്ക് വൈറസിനെതിരായ പ്രതിരോധശേഷി കുറവാണെന്നും ഒമർ അൽ ഹസനാത്ത് പറഞ്ഞു.
സർജിക്കൽ മാസ്ക് ഉപയോഗിക്കാനാണ് നിർദേശം നൽകുന്നത്. മൂന്നു പാളികളാണ് സർജിക്കൽ മാസ്കിലുള്ളത്. ഉയർന്നതലത്തിൽ പരിരക്ഷ നൽകുന്ന എൻ-95 മാസ്ക്കുകളും ലഭ്യമാണ്. ആരോഗ്യ മേഖലയിലാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്. സമൂഹത്തിന് ഏറ്റവും ഉത്തമം സർജിക്കൽ മാസ്ക്കാണെന്നും അൽ ഹസനാത്ത് വ്യക്തമാക്കി.
ഒരാൾക്ക് രോഗം വന്ന് വീടിനകത്ത് റൂമിൽ സമ്പർക്കവിലക്കിൽ കഴിയുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കേണ്ടതില്ല. അവർ മാസ്ക് ധരിക്കുകയാണെങ്കിൽ ശ്വാസതടസ്സം അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതിനാലാണ് പോസിറ്റിവായ രോഗികളോട് മാസ്ക് ധരിക്കാൻ ആവശ്യപ്പെടാത്തത്. കോവിഡ് ബാധിച്ച് ഐസൊലേഷനിൽ കഴിയുന്നവർ നിർബന്ധമായും വിശ്രമിക്കണം. കൂടുതൽ വെള്ളം കുടിക്കണം. പനിയെ നിയന്ത്രിക്കുന്നതിനായി ഗുളിക കഴിക്കണം. ഉപയോഗിക്കുന്ന വീട്ടുപകരണങ്ങൾ ഒരിക്കലും മറ്റുള്ളവരുമായി പങ്കിടരുത് -അദ്ദേഹം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.