ദോഹ: രാജ്യത്ത് പ്രവർത്തിക്കുന്ന 150 സ്വകാര്യ സ്കൂളുകളുമായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ ഇവാേല്വഷൻ ഡിപ്പാർട്മെൻറ് വിർച്വൽ കൂടിക്കാഴ്ച നടത്തി. ദേശീയ-അന്തർദേശീയ അംഗീകാരങ്ങൾക്കുള്ള ഏറ്റവും പുതിയ ഇവാേല്വഷൻ വിവരങ്ങൾ യോഗത്തിൽ സ്വകാര്യ സ്കൂളുകളെ അധികൃതർ ധരിപ്പിച്ചു.
ദേശീയ സ്വത്വം ഉയർത്തിപ്പിടിക്കേണ്ടത് സ്കൂളുകളുടെ ഉത്തരവാദിത്തമാണെന്നും സ്കൂൾ ഇവാേല്വഷൻ വകുപ്പ് അറിയിച്ചു. 2020-'21 അധ്യയന വർഷത്തെ സ്കൂൾ ഇവാേല്വഷൻ നടപടികളിൽ ഏറ്റവും പുതിയ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി. സ്കൂൾ ഇവാേല്വഷൻ ഡിപ്പാർട്മെൻറ് മാനേജർ മുന മുഹമ്മദ് അൽ കുവാരി, ൈപ്രവറ്റ് സ്കൂൾ സെക്ഷൻ മേധാവി നൂറ താഹിർ, ഇവാേല്വഷൻ ആൻഡ് അക്രഡിറ്റേഷൻ കൺസൽട്ടൻറ് നിഹാദ് അഹ്മദ് തുടങ്ങിയവർ യോഗത്തിൽ പങ്കെുത്തു.
സ്കൂളുകളുടെ ദേശീയ അംഗീകാരത്തിനുള്ള മാർഗനിർദേശങ്ങളും സ്കൂളുകളുടെ നിർബന്ധിത ഇവാേല്വഷൻ നടപടികളും സംബന്ധിച്ചും ദേശീയ സ്വത്വം ഉയർത്തിപ്പിടിക്കുന്നതിൽ സ്കൂളുകളുടെ ഉത്തരവാദിത്തവും യോഗത്തിൽ സംസാരിച്ചവർ പ്രത്യേകം ചൂണ്ടിക്കാട്ടി. ദേശീയ-അന്തർദേശീയ അംഗീകാരങ്ങൾക്കായുള്ള മാനദണ്ഡങ്ങളും ഘടകങ്ങളും യോഗത്തിൽ വിശദീകരിച്ചു. ഇവാേല്വഷൻ നടപടികൾ സംബന്ധിച്ചും പുതിയ മിശ്രപാഠ്യ വ്യവസ്ഥയുമായും സ്കൂൾ അംഗീകാരവുമായി ബന്ധപ്പെട്ടും യോഗത്തിൽ പങ്കെടുത്ത സ്കൂൾ പ്രതിനിധികൾ സംവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.