ദോഹ: ഖത്തറിലേക്ക് റോഡ് മാർഗം എത്തിയയാളിൽനിന്ന് അനധികൃതമായി വൻതോതിൽ സൂക്ഷിച്ച പണം പിടികൂടി. പണം കൈവശമുെണ്ടന്നകാര്യം ചെക്ക് പോസ്റ്റിൽ അറിയിക്കാതെ അനധികൃതമായി കടത്തവെയാണ് ലാൻഡ് കസ്റ്റംസ് അഡിമിനിസ്ട്രേഷൻ ഖത്തരി റിയാൽ പിടികൂടിയത്. കാറിെൻറ വിവിധയിടങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം.
ചെരിപ്പിനടിയിൽ പ്രത്യേക അറയുണ്ടാക്കി അതിലും പണം സൂക്ഷിച്ചിരുന്നു. രാജ്യത്തേക്ക് വരുന്ന എല്ലാവരും കൈയിലുള്ള പണം, വിലപിടിപ്പുള്ള മറ്റ് വസ്തുക്കളുെട വിവരങ്ങൾ തുടങ്ങിയവ കസ്റ്റംസിനെ അറിയിക്കണം. 'കള്ളപ്പണം വെളുപ്പിക്കൽ -തീവ്രവാദ പണമിടപാട് തടയൽ നിയമം' അനുസരിച്ചാണ് ഇതുമായി ബന്ധപ്പെട്ട നടപടികൾ എടുക്കുക. പണത്തിെൻറയോ വിലപിടിപ്പുള്ള സാധനങ്ങളുെടയോ കൃത്യമായ വിവരങ്ങൾ നൽകാതിരിക്കുകയും ഉറവിടം സംബന്ധിച്ച കാര്യങ്ങൾ തെറ്റായി നൽകുകയും ചെയ്താൽ മൂന്നുവർഷത്തിൽ കൂടാത്ത ജയിൽ ശിക്ഷയാണ് ലഭിക്കുക. ഒരുലക്ഷം റിയാൽ മുതൽ അഞ്ചുലക്ഷം റിയാലിൽ കൂടാത്ത പിഴയും ലഭിക്കും.
അെല്ലങ്കിൽ, കടത്താൻ ശ്രമിച്ച സാധനങ്ങളുടെ ആകെ മൂല്യത്തിെൻറ ഇരട്ടി തുകയുമായിരിക്കും പിഴ ആയി നൽകേണ്ടിവരുക. ഏതായിരിക്കും കൂടുതൽ അതായിരിക്കും പിഴ. കടത്താൻ ശ്രമിച്ച പണവും സാധനങ്ങളും കണ്ടുകെട്ടുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.