ദോഹ: ഖത്തർ നാഷനൽ ലൈബ്രറിയിൽ (ക്യു.എൻ.എൽ) യൂറോപ്യൻ സാഹിത്യകാരന്മാരുടെ കൃതികൾക്കും ക്ലാസിക്കുകൾക്കും ആവശ്യക്കാർ ഏറെ. കൂടാതെ ലൈബ്രറിയിലെ വിവിധ ഭാഷകളിലായുള്ള ഖുർആൻ, ഹദീഥ് പരിഭാഷകൾക്കും ജനപ്രീതിയേറിയതായി ക്യു.എൻ.എൽ കലക്ഷൻ ഡെവലപ്മെൻറ് മാനേജർ ജൂസ അൽ മർറി പറഞ്ഞു.
പൊതുവിഭാഗത്തിൽ ഭാഷാപഠനത്തിനായുള്ള പുസ്തകങ്ങളും മറ്റു േസ്രാതസ്സുകളുമാണ് കൂടുതൽ പേർ തേടുന്നതെന്നും ഇവയിൽ ഫ്രഞ്ച്, സ്പാനിഷ്, ജർമൻ, ഇറ്റാലിയൻ ഭാഷകളിലുള്ള പുസ്തകങ്ങളാണ് ഏറ്റവും കൂടുതൽ പേർ സെർച്ച് ചെയ്തതെന്നും ജൂസ അൽ മർറി കൂട്ടിച്ചേർത്തു.
റൈസ് ഓഫ് നിയോ നാഷനലിസം ഇൻ യൂറോപ്, ഇക്കണോമിക് ഇനീക്വാലിറ്റി ഇൻ പ്രീ ഇൻഡസ്ട്രിയൽ ടൈംസ്, ഇന്നവേഷൻ ആൻഡ് എജുക്കേഷൻ തുടങ്ങി വിവിധ വിഷയങ്ങളിലായി നിരവധി പുസ്തക ശേഖരങ്ങളാണ് ഖത്തർ നാഷനൽ ലൈബ്രറിയിലുള്ളത്.
ലൈബ്രറിയിലുള്ള 50000ത്തിലധികം അക്കാദമിക് ജേണലുകൾ, 11000 മാഗസിനുകൾ, 9000 ദിനപത്രങ്ങൾ, 4000 റിപ്പോർട്ടുകൾ, 5000 ൈപ്രമറി സോഴ്സ് ഡോക്യുമെൻറുകൾ, പുസ്തകങ്ങൾ, നിരൂപണങ്ങൾ, േട്രഡ് പബ്ലിക്കേഷനുകൾ, ജീവചരിത്രങ്ങൾ, ഇ-ബുക്കുകൾ തുടങ്ങിയവ ഉപയോക്താക്കൾക്കും അംഗങ്ങൾക്കും ഉപയോഗപ്പെടുത്താനാകും.നയം, അന്താരാഷ്ട്ര ബന്ധം, സാമ്പത്തിക സമഗ്രത, രാഷ്ട്രമീമാംസ, വാണിജ്യം, ധനകാര്യം, വിദ്യാഭ്യാസം, ഗവൺമെൻറുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടങ്ങി നിരവധി ശീർഷകങ്ങളിൽ പ്രസിദ്ധീകരണങ്ങൾ ലൈബ്രറിയിലുണ്ട്.
പ്രധാനമായും ഇംഗ്ലീഷ് ഭാഷയിലുള്ള കൃതികളാണധികവും. കൂടാതെ അറബിക്, സ്പാനിഷ്, ജർമൻ, ഫ്രഞ്ച്, ഇറ്റാലിയൻ, തുർക്കിഷ്, പോർചുഗീസ്, ചെക്ക് തുടങ്ങി നിരവധി യൂറോപ്യൻ ഭാഷകളിലുള്ള പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും തൊട്ടുപിന്നിലുണ്ട്.
യൂറോപ്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ക്ലാസിക്കൽ അറബി സാഹിത്യവും പുരസ്കാരങ്ങൾ നേടിയ മറ്റു കൃതികളും ലൈബ്രറിയിലുണ്ടെന്നും അൽ മർറി ചൂണ്ടിക്കാട്ടി.
യൂറോപ്യൻ ഭാഷകളിലും ലാറ്റിൻ ഭാഷയിലുമുള്ള നിരവധി ഗ്രന്ഥങ്ങളാണ് ഖത്തർ നാഷനൽ ലൈബ്രറിയിലെ ഹെറിറ്റേജ് ലൈബ്രറിയിലുള്ളത്. ലാറ്റിൻ ഭാഷയിലെഴുതിയ അറബിക് ഇസ്ലാമിക് സയൻസ് കൃതികളും ഇവിടെയുണ്ട്. 1448ൽ ഗുട്ടൻബർഗ് അച്ചടിയന്ത്രം കണ്ടുപിടിച്ചതിന് തൊട്ടടുത്ത വർഷങ്ങളിൽ പ്രിൻറ് ചെയ്യപ്പെട്ടവയാണധികവും. ഈ വിഭാഗത്തിൽ യൂറോപ്യൻ സഞ്ചാരികളുടെ സഞ്ചാരപഥങ്ങളെ വിശദീകരിക്കുന്ന സഞ്ചാര കൃതികളുമടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.