ദോഹ: രാജ്യത്ത് അടുത്ത ബാച്ച് കോവിഡ് വാക്സിൻ കൂടി ഉടൻ എത്തുമെന്നും ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായെന്നും പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ കുത്തിവെപ്പെടുക്കാൻ മുൻഗണനയിലുള്ളവർക്ക് ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് അറിയിപ്പ് വരും. സമൂഹത്തിലെ മറ്റുള്ളവർ തങ്ങളുെട അവസരത്തിനായി കാത്തിരിക്കണം. ഈ വർഷം ഉടൻതന്നെ അടുത്ത കോവിഡ് വാക്സിൻ ഷിപ്മെൻറ് കൂടി രാജ്യത്ത് എത്തിക്കാൻ മന്ത്രാലയം ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി നിരന്തരം ബന്ധപ്പെട്ടുവരുകയാണ്. ഫൈസർ ബയോൻടെക്, മോഡേണ കമ്പനികളുമായി വാക്സിൻ ലഭിക്കാനായി മന്ത്രാലയം കരാറിൽ ഒപ്പുവെച്ചതായി കഴിഞ്ഞ ഒക്ടോബർ മധ്യത്തിലാണ് മന്ത്രാലയം അറിയിച്ചത്. നിലവിൽ ഫൈസർ ബയോൻടെക് വാക്സിനാണ് രാജ്യത്ത് എത്തിയിരിക്കുന്നത്. ഡിസംബർ 23 മുതൽ കോവിഡ് വാക്സിൻ കാമ്പയിൻ രാജ്യത്ത് തുടങ്ങുകയും ചെയ്തു.
എല്ലാവർക്കും സൗജന്യമായാണ് കുത്തിവെപ്പ്. ആരോഗ്യപ്രവർത്തകർ, പ്രായമായവർ, ദീർഘകാലരോഗമുള്ളവർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ഇവർ ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് അറിയിപ്പ് വന്നതിന് ശേഷം നേരിട്ട് ആശുപത്രികളിൽ എത്തി കുത്തിവെപ്പ് എടുക്കുകയാണ് വേണ്ടത്. ഈ ഗണത്തിൽപെടുന്ന സമൂഹത്തിലെ അർഹരായ മറ്റുള്ളവർക്ക് ഓൺലൈനിലൂടെ കുത്തിവെപ്പിനായി ബുക്കിങ് നടത്താനുള്ള സൗകര്യം ഉടൻ ലഭ്യമാക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിലവിലെ ഗണത്തിൽ പെടാത്ത മറ്റുള്ളവർക്ക് നിലവിൽ വാക്സിൻ നൽകുന്നില്ല. അത്തരക്കാർ തങ്ങളുെട അവസരം വരുന്നതുവരെ കാത്തിരിക്കണം. പ്രത്യേകം സൗകര്യങ്ങെളാരുക്കിയ ഏഴ് പ്രാഥിമകാരോഗ്യ കേന്ദ്രങ്ങളിലൂടെയാണ് കുത്തിവെപ്പ് നൽകുന്നത്. അൽവജ്ബ, ലിബൈബ്, അൽ റുവൈസ്, ഉംസലാൽ, റൗദത് അൽ ഖയ്ൽ, അൽ തുമാമ, മുഐദർ എന്നീ ഏഴ് ഹെൽത്ത്സെൻററുകളാണിവ. ആദ്യ ഷോട്ട് (ഇൻജക്ഷൻ) നൽകിയതിന് ശേഷം 21 ദിവസങ്ങൾ കഴിഞ്ഞതിന് ശേഷം മാത്രമേ കോവിഡ് വാകസിെൻറ രണ്ടാമത്തെ ഷോട്ട് ഒരാൾക്ക് നൽകൂ. രണ്ടാമത്തെ ഷോട്ട് നൽകുന്ന ദിവസം ആരോഗ്യപ്രവർത്തകർ ബുക്ക് ചെയ്യും.
ഈ തീയതി ഓർത്തുവെച്ച് മുടക്കം വരാതെത്തന്നെ രണ്ടാമത്തെ ഷോട്ടിന് കൃത്യസമയത്തുതന്നെ എത്തി വാക്സിൻ സ്വീകരിക്കേണ്ടതുണ്ട്. ഇത് സുപ്രധാനമായ കാര്യമാണ്. ഇതിൽ വീഴ്ച വന്നാൽ വാക്സിെൻറ ഫലപ്രാപ്തിയെ ബാധിക്കാൻ സാധ്യതയുണ്ട്. വാക്സിെൻറ രണ്ടാമത് ഡോസ് സ്വീകരിച്ചതിന് ശേഷം ഏകദേശം ഒരാഴ്ച കഴിഞ്ഞാണ് വാക്സിൻ ശരീരത്തിൽ കൊറോണ വൈറസിൽ നിന്ന് പൂർണമായ പ്രതിരോധ ശേഷി കൈവരിക്കുക. കുത്തിവെപ്പ് തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിടുേമ്പാഴും വാക്സിൻ സ്വീകരിച്ചവരിൽ ഇതുവരെ ഗുരുതരമായ പാർശ്വഫലങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് പി.എച്ച്.സി.സി ഓപറേഷൻസ് വാക്സിനേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. സമ്യ അൽ അബ്ദുല്ല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി അടക്കമുള്ളവർ കോവിഡ് വാക്സിൻ ഇതിനകം സ്വീകരിച്ചുകഴിഞ്ഞു. മുൻ ധനകാര്യ മന്ത്രി ഡോ. യൂസഫ് ഹുസൈൻ കമാൽ ഇന്നലെ വാക്സിൻ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.