ദോഹ: ഖത്തറിൽ അർബുദത്തെ അതിജീവിച്ചവരുടെ എണ്ണം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഉയർന്ന നിരക്കിലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. 2018ൽ രാജ്യത്ത് രണ്ടായിരത്തോളം പുതിയ കാൻസർ കേസുകൾ രജിസ്റ്റർ ചെയ്തു. മന്ത്രാലയത്തിന് കീഴിലെ ഖത്തർ നാഷനൽ കാൻസർ രജിസ്ട്രി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. സ്തനാർബുദ കേസുകളിൽ 88 ശതമാനവും മലാശയ അർബുദ കേസുകളിൽ 82 ശതമാനവും രോഗത്തെ അതിജീവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന നിരക്കാണിത്.
പുതിയ രോഗികളിൽ 80 ശതമാനവും പ്രവാസികളാണ്. അതിൽ തന്നെ 46 ശതമാനം സ്ത്രീകളും 54 ശതമാനം പുരുഷന്മാരുമാണ്. സ്ത്രീകളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് സ്തനാർബുദമാണ്. സ്ത്രീകളിൽ 39.15 ശതമാനമാണ് സ്തനാർബുദം കണ്ടെത്തിയിരിക്കുന്നത്. ആകെ കേസുകളിലും കൂടുതലായി കണ്ടെത്തിയിരിക്കുന്നത് സ്തനാർബുദം തന്നെയാണ് (16.58 ശതമാനം).
പുരുഷന്മാർക്കിടയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് വൻകുടലിനെയും മലാശയത്തെയും ബാധിക്കുന്ന അർബുദമാണ്. 11 ശതമാനം പേർക്കും മലാശയ കാൻസർ കണ്ടെത്തി. 9.52 ശതമാനം േപ്രാസ്റ്റേറ്റ് കാൻസറും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രജിസ്ട്രി കണക്കുകൾ പ്രകാരം തൈറോയ്ഡ് കാൻസറാണ് മൂന്നാമത്. ആകെ കേസുകളിൽ 6.33 ശതമാനമാണ് തൈറോയ്ഡ് കേസുകളുടെ വ്യാപ്തി.
14 വയസ്സ് വരെയുള്ള കുട്ടികളെ പരിശോധിച്ചപ്പോൾ 46 പുതിയ അർബുദ കേസുകൾ കണ്ടെത്തി. ഇതിൽ 33 ശതമാനം ഖത്തരികളും ബാക്കി വിദേശികളുമാണ്. 63 ശതമാനം പെൺകുട്ടികളും 37 ശതമാനം ആൺകുട്ടികളുമാണ്. കുട്ടികൾക്കിടയിൽ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്തത് ലുക്കീമിയയാണ്. ആകെ കേസുകളിൽ 32.16 ശതമാനവും ലുക്കീമിയയാണ്. 13 ശതമാനം തലച്ചോറിനെ ബാധിക്കുന്ന അർബുദവും കണ്ടെത്തിയിട്ടുണ്ട്.
ഹമദ് മെഡിക്കൽ കോർപറേഷൻ, ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ, സിദ്റ, ഖത്തർ കാൻസർ സൊസൈറ്റി എന്നീ സ് ഥാപനങ്ങൾക്കിടയിലുള്ള കാര്യക്ഷമമായ പങ്കാളിത്തത്തെയും സഹകരണത്തെയുമാണ് നാഷനൽ കാൻസർ രജിസ്ട്രി പ്രതിനിധാനംചെയ്യുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ നാഷനൽ കാൻസർ കമ്മിറ്റി വൈസ് പ്രസിഡൻറ് ഡോ.മുഹമ്മദ് ബിൻ ഹമദ് ആൽഥാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.