ദോഹ: ജനങ്ങൾക്കിടയിൽ നടത്തിയ ശക്തമായ ബോധവത്കരണത്തിെൻറ ഫലമായി രാജ്യത്ത് കഴിഞ്ഞ വർഷം അഗ്നിബാധകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി.ആഭ്യന്തര മന്ത്രാലയത്തിലെ സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് പ്രിവൻറിവ് അവയർനസ് സെക്ഷൻ മേധാവി കേണൽ ജാബിർ മുഹമ്മദ് അൽ മർരിയാണ് ഇക്കാര്യം പറഞ്ഞത്. അഗ്നിബാധയുണ്ടായി ഏഴു മിനിറ്റിനും ഒമ്പതു മിനിറ്റിനും ഇടയിൽ സംഭവസ്ഥലത്തെത്താൻ സിവിൽ ഡിഫൻസിന് സാധിക്കുന്നുണ്ട്. രാജ്യത്തുടനീളം 23 കേന്ദ്രങ്ങളിലായാണ് സിവിൽ ഡിഫൻസ് സേവനം നൽകുന്നത്. ദോഹ സെക്ടർ (11 കേന്ദ്രങ്ങൾ), സൗത്ത് സെക്ടർ (6 കേന്ദ്രങ്ങൾ), നോർത്ത് സെക്ടർ (ആറ് സെൻറർ) എന്നിങ്ങനെ മൂന്നു മേഖലകളാക്കി കേന്ദ്രങ്ങളെ വിഭജിച്ചിട്ടുണ്ട്.
ഖത്തർ റേഡിയോക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കേണൽ അൽ മർരി. സിവിൽ ഡിഫൻസ് ബോധവത്കരണ വിഭാഗത്തിെൻറ ശക്തമായ ബോധവത്കരണ പരിപാടികളാണ് രാജ്യത്ത് അഗ്നിബാധകൾ കുറക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു.തീപിടിത്തമുണ്ടായതിെൻറ ആദ്യ സമയങ്ങളാണ് ഏറെ നിർണായകം.പെട്ടെന്ന് അറിയുന്നതിലൂടെ നാശനഷ്ടങ്ങൾ കുറക്കാൻ സാധിക്കും. അഗ്നിശമന ഉപകരണങ്ങൾ, ഫയർ ബ്ലാങ്കറ്റുകൾ തുടങ്ങിയ സുരക്ഷ മുൻകരുതലുകൾ നിർബന്ധമായും എല്ലാ സ്ഥാപനങ്ങളും പാലിച്ചിരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.