ദോഹ: ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ബുധനാഴ്ച ദോഹയിലെത്തും. മധ്യേഷ്യയിൽ ഗസ്സക്കു പിന്നാലെ ലബനാനിലും യെമനിലും ഇസ്രായേൽ സംഘർഷം വ്യാപിക്കുന്നതിനിടെയാണ് ഇറാൻ പ്രസിഡന്റിന്റെ ഖത്തർ സന്ദർശനം. വ്യാഴാഴ്ച നടക്കുന്ന ഏഷ്യ കോഓപറേഷൻ ഡയലോഗ് (എ.ഡി.സി) ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന അദ്ദേഹം, ബുധനാഴ്ച അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ലുസൈൽ പാലസിൽ കൂടിക്കാഴ്ച നടത്തും.
ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണത്തിലും ഉഭയകക്ഷി കരാറുകളിലും ഒപ്പുവെക്കും. ഗസ്സയിലേക്കുള്ള ഇസ്രായേൽ ആക്രമണത്തിന് പുറമെ ലബനാനിലേക്കും വ്യാപിപ്പിച്ച സാഹചര്യത്തിൽ മേഖലയിലെ സംഘര്‍ഷാവസ്ഥ ഇരുനേതാക്കളും ചര്‍ച്ച ചെയ്യും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന് ഖത്തറിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.