Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​റാ​ൻ പ്ര​സി​ഡ​ന്റ്...

ഇ​റാ​ൻ പ്ര​സി​ഡ​ന്റ് ഇ​ന്ന് ദോ​ഹ​യി​ൽ

text_fields
bookmark_border
ഇ​റാ​ൻ പ്ര​സി​ഡ​ന്റ് മ​സൂ​ദ്  പെ​സ​ഷ്കി​യാ​ൻ
cancel
camera_alt

ഇ​റാ​ൻ പ്ര​സി​ഡ​ന്റ് മ​സൂ​ദ്

പെ​സ​ഷ്കി​യാ​ൻ

ദോ​ഹ: ഇ​റാ​ൻ പ്ര​സി​ഡ​ന്റ് മ​സൂ​ദ് പെ​സ​ഷ്കി​യാ​ൻ ബു​ധ​നാ​ഴ്ച ദോ​ഹ​യി​ലെ​ത്തും. മ​ധ്യേ​ഷ്യ​യി​ൽ ഗ​സ്സ​ക്കു പി​ന്നാ​ലെ ല​ബ​നാ​നി​ലും യെ​മ​നി​ലും ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷം വ്യാ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​റാ​ൻ പ്ര​സി​ഡ​ന്റി​ന്റെ ഖ​ത്ത​ർ സ​ന്ദ​ർ​ശ​നം. വ്യാ​ഴാ​ഴ്ച ​ന​ട​ക്കു​ന്ന ഏ​ഷ്യ കോ​ഓ​പ​റേ​ഷ​ൻ ഡ​യ​ലോ​ഗ് (എ.​ഡി.​സി) ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന അ​ദ്ദേ​ഹം, ബു​ധ​നാ​ഴ്ച അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി ലു​സൈ​ൽ പാ​ല​സി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സ​ഹ​ക​ര​ണ​ത്തി​ലും ഉ​ഭ​യ​ക​ക്ഷി ക​രാ​റു​ക​ളി​ലും ഒ​പ്പു​വെ​ക്കും. ഗ​സ്സ​യി​ലേ​ക്കു​ള്ള ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ന് പു​റ​മെ ല​ബ​നാ​നി​ലേ​ക്കും വ്യാ​പി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മേ​ഖ​ല​യി​ലെ സം​ഘ​ര്‍ഷാ​വ​സ്ഥ ഇ​രു​നേ​താ​ക്ക​ളും ച​ര്‍ച്ച ചെ​യ്യും. ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ര്‍ശ​ന​ത്തി​നാ​യാ​ണ് ഇ​റാ​ന്‍ പ്ര​സി​ഡ​ന്റ് മ​സൂ​ദ് പെ​സ​ഷ്കി​യാ​ന്‍ ഖ​ത്ത​റി​ലെ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DohaVisitQatar NewsPresident of Iran
News Summary - The President of Iran is in Doha on wednesday
Next Story