ദോഹ: വ്യാഴാഴ്ച പുലർച്ചെയോടെ യുക്രെയ്ൻ മണ്ണിലേക്ക് റഷ്യ വ്യോമാക്രമണം ആരംഭിച്ചതിനു പിന്നാലെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ ഫോണിൽ വിളിച്ച് സംസാരിച്ച് യുെക്രയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. യുക്രെയ്നിലെ സ്ഥിതിഗതികൾ പ്രസിഡന്റ് അമീറിനെ ധരിപ്പിച്ചു. റഷ്യൻ വ്യോമാക്രമണത്തിനു തൊട്ടുപിന്നാലെയായിരുന്നു വൊളോദിമിർ സെലൻസ്കി അമീറിനെയും ഫോണിൽ ബന്ധപ്പെട്ടത്.
എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്നും അമീർ ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കി. സാധാരണ ജനങ്ങളുടെ സുരക്ഷക്കാണ് പരമപ്രധാനം. വലിയ പ്രത്യാഘാതങ്ങളുണ്ടാകുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടാവരുതെന്നും രാജ്യാന്തര തർക്കങ്ങളും സംഘർഷങ്ങളും അനുരഞ്ജനത്തിന്റെ പാതയിൽ പരിഹരിക്കപ്പെടണമെന്നാണ് ഖത്തറിന്റെ ആവശ്യമെന്നും അമീർ പറഞ്ഞു. യു.എന്‍ ചാര്‍ട്ടറും അന്താരാഷ്ട്ര നിയമങ്ങളും മാനിക്കുകയും രാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും അംഗീകരിക്കുകയും ചെയ്യുന്നതാണ് ഖത്തറിന്റെ നിലപാടെന്നും അമീര്‍ വ്യക്തമാക്കി. രാജ്യത്തെ ജനങ്ങള്‍ക്ക് മാനുഷിക പരിഗണന നല്‍കണമെന്നും അവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.