ദോഹ: ദുഹൈലിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഭക്ഷ്യ കിയോസ്ക് ദോഹ മുനിസിപ്പാലിറ്റിക്ക് കീഴിലെ ഹെൽത്ത് കൺേട്രാൾ വകുപ്പ് അടച്ചുപൂട്ടി.കിയോസ്ക്കിൽനിന്ന് ലഭിച്ച ഭക്ഷണത്തിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഉപഭോക്താവ് നൽകിയ പരാതിയെ തുടർന്ന് ഹെൽത്ത് കൺട്രാേൾ വകുപ്പ് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
ഭക്ഷ്യവസ്തുക്കൾ മതിയായ സംവിധാനങ്ങളില്ലാതെ സൂക്ഷിച്ചുവെക്കുക, ഡിറ്റർജൻറുകളുടെ കൂടെ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചുവെക്കുക, ആരോഗ്യ സർട്ടിഫിക്കറ്റുകളില്ലാതെ ജീവനക്കാരെ വെക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.ഒരു മാസത്തേക്കാണ് കിയോസ്ക് അടച്ചുപൂട്ടിയത്. വക്റ മുനിസിപ്പാലിറ്റിയിൽ സെപ്റ്റംബറിൽ 256 പരിശോധനകൾ നടത്തി. 18 നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.