അൻസി സുനൈദ്

തിക്കോടി സ്വദേശിനിയായ യുവതി ഖത്തറിൽ മരിച്ചു

ദോഹ: കോഴിക്കോട് തിക്കോടി പള്ളിക്കര സ്വദേശിനിയായ യുവതി ഖത്തറിൽ നിര്യാതയായി. പള്ളിക്കര കണ്ടിയിൽ നാസിബിന്റെയും ഹസീനയുടെയും മകളും, തിക്കോടി അങ്ങേക്കരവളപ്പിൽ സുനൈദിന്റെ ഭാര്യയുമായ അൻസി സുനൈദ് (29) ആണ് ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്.

ബുധനാഴ്ച താമസ സ്ഥലത്ത് കുഴഞ്ഞു വീണതിനെ തുടർന്ന് ഹമദ് മെഡിക്കൽകോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സയ സുനൈദ് (അഞ്ചു വയസ്സ്) ഏക മകളാണ്. അൻസാർ, നാഫിൽ എന്നിവരാണ് സഹോദരങ്ങൾ.

ദോഹയിൽ സ്വകാര്യസ്ഥാപനത്തിൽ ​ജീവനക്കാരിയായിരുന്നു അൻസി സുനൈദ്. മയ്യത്ത്‌ നിസ്ക്കാരം ​ഞായറാഴ്ച 11.45ന് അബൂ ഹമർ പള്ളിയിൽ നടക്കും. കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഞായറാഴ്ച​ നാട്ടിലേക്ക് കൊണ്ടു പോകും. 

Tags:    
News Summary - The woman, a native of Thikodi, died in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.