ദോഹ: നാലര വയസ്സേ ഉള്ളൂ, പക്ഷേ നേട്ടംകൊണ്ട് വലുതായിരിക്കുകയാണ് ഇശൽ മർവ എന്ന മിടുക്കി.2.28 മിനിറ്റുകൊണ്ട് ഓർമശക്തിയിലൂടെ പലവിധ കാര്യങ്ങൾ തിരിച്ചറിഞ്ഞ് ഇൻറർനാഷനൽ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണിവൾ. മനുഷ്യശരീരത്തിലെ അവയവവ്യസ്ഥകൾ, ആന്തരികാവയവങ്ങൾ, പ്ലാനറ്റുകൾ തുടങ്ങിയവയടങ്ങിയ പീരിയോഡിക് ടേബിൾ കാണാതെ പറഞ്ഞാണ് നേട്ടം സ്വന്തം പേരിലാക്കിയത്. 14 ഇന്ത്യൻ പ്രധാനമന്ത്രിമാരെയും ഇത്തരത്തിൽ തിരിച്ചറിഞ്ഞു. കുട്ടികളുടെ വിഭാഗത്തിൽ പീരിയോഡിക് ടേബിൾ ഏറ്റവും കുറഞ്ഞ സമയംകൊണ്ട് കാണാതെ പറഞ്ഞതിനാണ് നേട്ടം. ചാമ്പ്യൻസ് വേൾഡ് റെക്കോഡും കരസ്ഥമാക്കി. ദോഹയിൽ ഓൺലൈനായാണ് മത്സരം നടത്തിയത്.
ദോഹ മോഡേൺ ഇന്ത്യൻ സ്കൂൾ കിൻറർഗാർട്ടൻ വിദ്യാർഥിനിയാണ്. ദോഹയിൽ യൂനിേകാൺ മെഡിക്കൽസിലെ മെഡിക്കൽ െടക്നീഷ്യനായ നഗരൂർ റീജ മൻസിലിൽ ഫിറോസ് ഖാെൻറയും അൽഅഹ്ലി ആശുപത്രി ന്യൂറോ ടെക്നോളജിസ്റ്റായ പള്ളിക്കൽ ഷെറിൻ മൻസിലിൽ ഷെറിെൻറയും മകളാണ് ഇശൽ മർവ. സഹോദരൻ: ഇഷാൻ മുഹമ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.