എ​ജു​ക്കേ​ഷ​ൻ സി​റ്റി​യി​ൽ ഫ​ല​സ്തീ​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

ആ ​കു​ഞ്ഞു​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​ണ് ഈ ‘​ഗ​സ്സ പൂ​ന്തോ​ട്ടം’

ഫ​ല​സ്തീ​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ഖ​ത്ത​റി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

ദോ​ഹ: കാ​ണു​ന്ന​തും കേ​ൾ​ക്കു​ന്ന​തു​മാ​യ ദു​ര​ന്ത​വാ​ർ​ത്ത​ക​ൾ​ക്കി​ട​യി​ൽ ഹൃ​ദ​യം നു​റു​ങ്ങു​ന്ന വേ​ദ​ന​യോ​ടെ അ​വ​ർ ഒ​ലി​വ് ചെ​ടി​യു​ടെ വേ​രു​ക​ൾ കു​ഴി​യി​ലേ​ക്ക് ആ​ഴ്ത്തി​വെ​ച്ചു.

ന​ട്ട ചെ​ടി​ക്കു​ചു​റ്റും മ​ണ്ണ് കൂ​ട്ടി, ന​ന​ച്ചു​കൊ​ണ്ട് അ​വ​ർ, ചോ​ര​യി​ൽ കു​തി​ർ​ന്ന് ജീ​വ​ന​റ്റു​വീ​ഴു​ന്ന ഗ​സ്സ​യി​ലെ ത​ങ്ങ​ളു​ടെ കൂ​ട്ടു​കാ​രു​മാ​യി ഐ​ക്യ​പ്പെ​ട്ടു. ലോ​കം നി​സ്സം​ഗ​ത​യോ​ടെ നോ​ക്കി​നി​ൽ​ക്കു​ന്ന ഇ​സ്രാ​യേ​ലി​ന്റെ കൊ​ടും ക്രൂ​ര​ത​യി​ൽ മ​രി​ച്ചു​പോ​കു​ന്ന കു​ട്ടി​ക​ളോ​ടും നി​ര​പ​രാ​ധി​ക​ളോ​ടു​മു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം എ​ജു​ക്കേ​ഷ​ൻ സി​റ്റി​യി​ൽ ‘ഗ​സ്സ ഗാ​ർ​ഡ​ൻ’ ഒ​രു​ക്കി പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണ് ഒ​രു​കൂ​ട്ടം വി​ദ്യാ​ർ​ഥി​ക​ൾ. ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​നു കീ​ഴി​ലെ പ​ത്തോ​ളം സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഫ​ല​സ്തീ​നി​ക​ളോ​ടും ഗ​സ്സ​യോ​ടു​മു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം 50 ഒ​ലി​വ് മ​ര​ങ്ങ​ൾ ന​ട്ടു​കൊ​ണ്ട് പ്ര​ക​ടി​പ്പി​ച്ച​ത്.

ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​​ന്റെ പ്രീ ​യൂ​നി​വേ​ഴ്സി​റ്റി എ​ജു​ക്കേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ​ഖ​ത്ത​ർ അ​ക്കാ​ദ​മി ദോ​ഹ​യി​ലെ അ​ധ്യാ​പി​ക റോ​ല അ​ൽ അ​നാ​നി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ തൂ​മ്പ​യും മ​റ്റു​മാ​യി ഇ​റ​ങ്ങി ‘ഗ​സ്സ പൂ​ന്തോ​ട്ട​ത്തി​ന്’ കു​ഴി​യെ​ടു​ത്ത​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭി​പ്രാ​യ രൂ​പ​വ​ത്ക​ര​ണം, സ്വ​യം അ​വ​ബോ​ധം സൃ​ഷ്ടി​ക്ക​ൽ, അ​വ പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം എ​ന്നി​വ​ക്ക് ഊ​ന്ന​ൽ ന​ൽ​കു​ക എ​ന്ന ദോ​ഹ അ​ക്കാ​ദ​മി​യു​ടെ ല​ക്ഷ്യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഗ​സ്സ വി​ഷ​യ​ത്തി​ൽ വേ​റി​ട്ട മാ​തൃ​ക സ്വീ​ക​രി​ച്ച​തെ​ന്ന് അ​ൽ അ​നാ​ന പ​റ​ഞ്ഞു.


എ​ജു​ക്കേ​ഷ​ൻ സി​റ്റി​യി​ൽ ഒ​ലി​വ് മ​ര​ങ്ങ​ൾ ന​ട്ട് ‘ഗ​സ്സ പൂ​ന്തോ​ട്ടം’ ഒ​രു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ


വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ ചി​ന്ത​ക​ളും വൈ​കാ​രി​ക​ത​യും പ​ങ്കു​വെ​ക്കാ​നു​ള്ള പ്രോ​ത്സാ​ഹ​നം കൂ​ടി​യാ​ണ് ഇ​തു​വ​ഴി ന​ൽ​കു​ന്ന​ത്. ഫ​ല​സ്തീ​നി​ലെ സ്ഥി​തി​ഗ​തി​ക​ളി​ൽ ഓ​രോ വി​ദ്യാ​ർ​ഥി​യും ത​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്നു. എ​ന്താ​ണ് അ​വി​ടെ സം​ഭ​വി​ക്കു​ന്ന​തെ​ന്ന് അ​വ​ർ അ​ന്വേ​ഷി​ക്കു​ന്നു. അ​വ​രു​ടെ ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ -അ​വ​ർ പ​റ​ഞ്ഞു. ‘‘ഫ​ല​സ്തീ​നി​ൽ എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ഞ​ങ്ങ​ളു​ടെ അ​ധ്യാ​പ​ക​ർ പ​ഠി​പ്പി​ച്ചു ന​ൽ​കു​ന്നു. ചെ​ടി​ക​ൾ ന​ട്ട്, ഫ​ല​സ്തീ​നി​ക​ൾ​​ക്കൊ​പ്പം ചേ​രു​ക​യാ​ണ് ഞ​ങ്ങ​ൾ. ഈ ​നി​മി​ഷം എ​​ന്റെ ഓ​ർ​മ​യി​ൽ എ​പ്പോ​ഴു​മു​ണ്ടാ​വും’’ -10 വ​യ​സ്സു​കാ​ര​നാ​യ ഇ​ബ്രാ​ഹിം അ​ൽ ബോ​സ​മി​ന്റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ​യാ​യി​രു​ന്നു.

‘‘പ​ണ്ട് ഫ​ല​സ്തീ​നി​ൽ ഒ​ലി​വ് മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ച ക​ഥ​ക​ൾ മു​ത്ത​ശ്ശി പ​ങ്കു​വെ​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഇ​ന്ന് ഖ​ത്ത​റി​ൽ ഒ​ലി​വ് ന​ടു​മ്പോ​ൾ എ​നി​ക്ക് മു​ത്ത​ശ്ശി​യു​ടെ വീ​ടു​മാ​യി കൂ​ടു​ത​ൽ അ​ടു​പ്പ​മു​ണ്ടാ​കു​ന്നു’’ -ഫ​ല​സ്തീ​നി​ൽ വേ​രു​ക​ളു​ള്ള 11കാ​ര​നാ​യ കി​നാ​ൻ നി​സാ​ർ മു​ഹ​മ്മ​ദി​ന്റെ വാ​ക്കു​ക​ൾ.

Tags:    
News Summary - This 'Gassa Poontotam' is for those babies.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.