ദോഹ: ഖത്തറിൽ കോവിഡ് വാക്സിെൻറ രണ്ടു ഡോസും സ്വീകരിച്ചവർ 10 ലക്ഷത്തിലേക്ക്. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ കോവിഡ്-19 വാക്സിനേഷൻ പരിപാടിയുടെ ഭാഗമായി കഴിഞ്ഞദിവസം വരെ 928,979 പേർ രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞദിവസങ്ങളിലായി പ്രതിദിനം 40,000 ഡോസ് വാക്സിനാണ് യോഗ്യരായവർക്ക് നൽകിക്കൊണ്ടിരിക്കുന്നത്. മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ 22,93,240 ഡോസ് വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്.
അതേസമയം, ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവർ ആകെ ജനസംഖ്യയുടെ 55.6 ശതമാനം പിന്നിട്ടിട്ടുണ്ട്. കോവിഡ് അപകടസാധ്യത കൂടിയ വിഭാഗമായ 60 വയസ്സിന് മുകളിലുള്ളവരിൽ 89.8 ശതമാനം ആളുകളും ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുണ്ട്. ഇവരിൽ 84.3 ശതമാനം പേർ രണ്ടു ഡോസും സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു.
40 പിന്നിട്ടവരിൽ 64.8 ശതമാനത്തിൽ അധികം പേരും രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. നിലവിൽ 30 വയസ്സിന് മുകളിലുള്ളവരാണ് വാക്സിൻ സ്വീകരിക്കുന്നതിനുള്ള മുൻഗണന പട്ടികയിലുള്ളത്. അതോടൊപ്പം പുതിയ നിർദേശപ്രകാരം 12നും 15നും ഇടയിലുള്ളവർക്ക് ഫൈസർ വാക്സിൻ നൽകാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതൽ ഇവരുടെ രക്ഷിതാക്കളിൽനിന്ന് ഇതിനായി രജിസ്േട്രഷനും സ്വീകരിച്ചുതുടങ്ങി. വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതോടൊപ്പം കോവിഡ് പരിശോധനക്ക് വിധേയമാകുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. ഞായറാഴ്ച മാത്രം 13,575 പേരാണ് പരിശോധനക്ക് വിധേയമായത്. ഇവരിൽ 3,514 പേർ ആദ്യമായാണ് പരിശോധനക്ക് വരുന്നത്.
കഴിഞ്ഞ ആഴ്ചകളിലായി നടപ്പാക്കിയ നിയന്ത്രണങ്ങളും മുൻകരുതൽ നടപടികളും വാക്സിനേഷനും പൊതുജനങ്ങളുടെ അകമഴിഞ്ഞ സഹകരണവും കാരണം പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടാകുന്നത്. അതേസമയം കോവിഡ് രണ്ടാം തരംഗം ഇപ്പോഴും നമുക്കിടയിലുണ്ടെന്നും ജാഗ്രത കൈവിടരുതെന്നും കൂടുതൽ അപകടകാരികളായ കോവിഡ് വൈറസിെൻറ രണ്ടു വകഭേദങ്ങൾ സമൂഹത്തിൽ ഇപ്പോഴും സജീവമാണെന്നും കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. സാമൂഹിക അകലം പാലിക്കുക, ഇടക്കിടെ കൈകൾ കഴുകുക, മാസ്ക് ധരിക്കുക തുടങ്ങിയ പ്രതിരോധമാർഗങ്ങളിൽ വിട്ടുവീഴ്ച അരുത്.
അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ജീവന് ഭീഷണിയില്ലാത്ത അടിയന്തര ചികിത്സാ ആവശ്യങ്ങൾക്കായി രാവിലെ ഏഴുമുതൽ വൈകീട്ട് മൂന്നുവരെ എച്ച്.എം.സിയുടെ എമർജൻസി കൺസൽട്ടേഷൻ സർവിസ് നമ്പറായ 16000ൽ ബന്ധപ്പെടണം. ജീവന് ഭീഷണി നേരിടുന്ന കേസുകളിൽ അടിയന്തര സേവന വിഭാഗത്തിെൻറ 999 നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
ദോഹ: ഖത്തറിൽ കോവിഡ് ഭീഷണി കുറയുന്നു. പുതിയരോഗികളുടെ എണ്ണം ഇന്നെലയും കുറഞ്ഞു. ഞായറാഴ്ച 283 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം, ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചിട്ടുണ്ട്. 60 വയസ്സുള്ളയാളാണ് മരിച്ചതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 544 ആയി.
ഇന്നലെ 353 പേർ കോവിഡിൽ നിന്ന് മുക്തി നേടി. ഇന്നലെ സമ്പർക്കത്തിലൂടെ രോഗംബാധിച്ചവർ 175 പേർ ആണ്.
പുതിയ രോഗികളിൽ 108 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരുമാണ്. നിലവിലുള്ള ആകെ രോഗികൾ 3957 ആണ്. ഇന്നലെ 13,575 പേരെയാണ് പരിശോധിച്ചത്.
ആകെ 19,95,242 പേർക്ക് പരിശോധന നടത്തിയപ്പോൾ 2,15,443 പേർക്കാണ് ഇതുവരെ വൈറസ് ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 2,10,942 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 305 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.
ഇതിൽ ഏഴുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണ വിഭാഗത്തിലുള്ള 150 പേരിൽ അഞ്ചുപേരെ കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രവേശിപ്പിച്ചതാണ്.
ആകെ 22,93,240 ഡോസ് കോവിഡ് വാക്സിൻ ഇതുവരെ നൽകിക്കഴിഞ്ഞു.വാക്സിനേഷൻ കാമ്പയിൻ ഊർജിതമാക്കിയത് രോഗികൾ കുറയുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.