ദോഹ: പുകവലി നിർത്താൻ ആഗ്രഹിക്കുന്നവർക്ക് നിരവധി സൗകര്യങ്ങളാണ് ഖത്തറിലുള്ളത്. ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) പ്രത്യേക പുകവലി നിർത്തൽ കേന്ദ്രത്തിന് പുറേമ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷെൻറ (പി.എച്ച്.സി.സി) 11 ഹെൽത്ത് സെൻററുകളിലും ഇത്തരം സൗകര്യങ്ങൾ ഉണ്ട്. പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടർമാരും ആരോഗ്യപ്രവർത്തകരുമാണ് ചികിത്സക്കും കൗൺസലിങ്ങിനുമടക്കം നേതൃത്വം നൽകുന്നത്.
അൽഗറാഫ ഹെൽത്ത് സെൻറർ, മിസൈമീർ ഹെൽത്ത് സെൻറർ, ഉമറുബിനുൽ ഖത്താബ് ഹെൽത്ത് െസൻറർ, അൽദായേൻ ഹെൽത്ത് സെൻറർ, അബൂബക്കർ അൽ സിദ്ദീഖ് ഹെൽത്ത് െസൻറർ, റൗദത്ത് അൽ ഖെയ്ൽ ഹെൽത്ത് സെൻറർ, അൽ റുവൈസ് ഹെൽത്ത് െസൻറർ, അൽ റുവൈസ് ഹെൽത്ത് സെൻറർ, ലിബൈബ് ഹെൽത്ത് സെൻറർ, അൽവക്റ ഹെൽത്ത് െസൻറർ, ഖത്തർ യൂനിവേഴ്സിറ്റി ഹെൽത്ത് സെൻറർ, അൽ വാബ് ഹെൽത്ത് സെൻറർ എന്നിവിടങ്ങളിലാണ് പ്രത്യേക പുകവലി നിർത്തൽ ക്ലിനിക്കുകളുള്ളത്.
പി.എച്ച്.സി.സിയുടെ പുകവലി നിർത്തൽ ക്ലിനിക്കുകളുടെ സേവനങ്ങൾക്കായി 107 എന്ന നമ്പറിൽ വിളിച്ച് അപ്പോയിൻറ്മെൻറ് നേടാം. അെല്ലങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരമോ ഇവിടത്തെ ചികിത്സ നേടാം. ഹമദിെൻറ പുകയില നിയന്ത്രണ കേന്ദ്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കാൻ 50800959 എന്ന നമ്പറിൽ വിളിക്കാം. അപ്പോയിൻറ്മെൻറിനായി 40254981 നമ്പറിലും വിളിക്കാം.
പുകയിലയുടെ ഉപയോഗം കുറച്ച് കൊണ്ടുവരുന്നതിനും പൂർണമായും നിർത്തലാക്കുന്നതിനും എച്ച്.എം.സിക്ക് കീഴിലുള്ള ടുബാകോ കൺേട്രാൾ സെൻറർ വൈവിധ്യമാർന്ന സേവനങ്ങളാണ് നൽകുന്നത്. ഇതിൽ തെറാപ്യൂടിക് കൗൺസലിങ്, മെഡിക്കേഷൻ തെറപ്പി, ബിഹേവിയറൽ തെറപ്പി, ലേസർ തെറപ്പി എന്നിവയെല്ലാം ഉൾപ്പെടും.
ഖത്തറിൽ മുതിർന്ന ആളുകളിൽ നാലിലൊരാൾ പുകയില ഉപയോഗിക്കുന്നുവെന്ന് എച്ച്.എം.സി നടത്തിയ പഠന റിപ്പോർട്ടുകൾ. രാജ്യത്തെ മുതിർന്നവരിൽ 25.2 ശതമാനം പേരിലും പുകയില ഉപയോഗം കണ്ടെത്തിയിട്ടുണ്ട്. 18 വയസ്സിനും അതിന് മുകളിലുള്ളവരുമായ ആളുകളിൽ എത്രപേരിൽ പുകയില ഉപയോഗമുണ്ടെന്നും വ്യത്യസ്ത പുകയില ഉൽപന്നങ്ങൾ ഏതൊക്കെയെന്നും പഠനത്തിലൂടെ കണ്ടെത്താനായെന്ന് എച്ച്.എം.സി ടുബാകോ കൺേട്രാൾ സെൻറർ മേധാവി ഡോ. അഹ്മദ് അൽ മുല്ല പറയുന്നു. പുകയില ഉൽപന്നങ്ങൾ ഉപയോഗിച്ചാണ് പിന്നീട് മിക്കവരും പുകവലിയിലേക്ക് എത്തുന്നത്. മുതിർന്നവരിൽ 25.2 ശതമാനം ആളുകളും ഏതെങ്കിലും രീതിയിലുള്ള പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നു. 21.5 ശതമാനം ആളുകൾ പുകവലിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. 2000ലെ പഠനത്തെ അപേക്ഷിച്ച് ഇത് 15.2 ശതമാനം കുറവാണ്.
ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പുകയില ഉൽപന്നം സിഗരറ്റാണ്, 42.7 ശതമാനം. വാട്ടർപൈപ്പ് (20.9 ശതമാനം), മെഡ്വാക് (3.2 ശതമാനം), സിഗാർ (0.7 ശതമാനം), ഇലക്േട്രാണിക് സിഗരറ്റ് (2 ശതമാനം), സ്മോക്ലെസ് ടുബാകോ(1.9 ശതമാനം) എന്നിവയാണ് മറ്റുള്ളവ. 0.3 ശതമാനമാണ് ഹീറ്റ്–നോട്ട്–ബേൺ ടുബാകോയുടെ ഉപയോഗം. ഒന്നിലധികം പുകയില ഉൽപന്നങ്ങൾ 28.1 ശതമാനവും വരും. രാജ്യത്ത് നടപ്പാക്കിയ പുകയില ഉൽപന്നങ്ങൾക്ക് 100 ശതമാനം അധിക നികുതി, രാജ്യത്തേക്ക് പുകയില ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് കുറക്കാൻ സാധിച്ചിട്ടുണ്ട്. പൊതുവിൽ പുകയില ഉപയോഗം കുറക്കാനും ഇത് കാരണമായിട്ടുണ്ടെന്നും പഠനത്തിൽ പറയുന്നു.
പുകയില ഉപയോഗംമൂലം രാജ്യത്ത് പ്രതിവർഷം മരിക്കുന്നത് 300ലധികം പേരാണ്. പുകയില ഉൽപന്നങ്ങളുടെ ഉപയോഗത്തിലൂടെ മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് പുകയില ഉൽപന്നങ്ങളുടെ ഉപയോഗംമൂലം രോഗം ബാധിച്ച് മരണമടയുന്നവരുടെ എണ്ണം പ്രതിവർഷം ശരാശരി 312 ആണ്.
കോവിഡ്–19 മഹാമാരിക്കാലത്ത് പുകവലി കൂടുതൽ അപകടകാരിയാകും. കോവിഡ്–19 ബാധിച്ചവർ പുകവലിക്കുന്നതിലൂടെ രോഗബാധയുടെ തീവ്രത വർധിക്കാനിടയുണ്ട്. പുകവലി രോഗിയുടെ ജീവനുതന്നെ ഭീഷണിയാണെന്ന് പ്രാഥമിക പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.രോഗവ്യാപനത്തിൽ പുകവലിക്ക് വലിയ പങ്കാണുള്ളത്. പുകവലിയിൽ അതിെൻറ എല്ലാ രൂപങ്ങളും ഉൾപ്പെടും.
അതിനാൽ ശീഷ വലിക്കുന്നതുൾപ്പെടെ കോവിഡ്–19െൻറ രോഗവ്യാപനത്തിൽ പങ്ക് വഹിക്കുന്നുണ്ട്. ശീഷ പരസ്പരം കൈമാറുന്നതിലൂടെ രോഗ കൈമാറ്റം കൂടിയാണ് നടക്കുന്നത്. ശീഷയിലെയും ട്യൂബിലെയും ഹ്യൂമിഡിറ്റി വൈറസുകളുടെ വളർച്ചക്കും വ്യാപനത്തിനും അനുകൂലമായ പരിസ്ഥിതിയാണ് ഒരുക്കുന്നത്. ഇവ ലഭ്യമാകുന്ന കഫേകളിലും റസ്റ്റാറൻറുകളിലും സാമൂഹിക കൂടിച്ചേരലുകൾ സംഭവിക്കുമ്പോൾ രോഗവ്യാപനത്തിനുള്ള സാധ്യത ഏറെയുണ്ടാകുന്നു.
പുകവലി ശീലമുള്ളവർക്ക് കോവിഡ്–19 ബാധിച്ചാൽ അയാൾക്ക് കടുത്ത ചുമയുണ്ടാകും. ഉമിനീർ കണങ്ങൾ വഴി വായുവിലൂടെ വൈറസ് വ്യാപനത്തിന് ഇത് ഇടയാക്കുന്നു. പുകവലിക്കുന്നവർ വിരലുകൾകൊണ്ട് വായിൽ നേരിട്ട് സ്പർശിക്കും. ഇതും രോഗം പകരുന്നതിൽ വലിയ പങ്കുവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.